കട്ടപ്പന: ഇന്ന് ശ്രീകൃഷ്ണ ജയന്തി ലോകമെമ്പാടും ജനങ്ങൾആഘോഷിക്കുകയാണ് ഇതിന്റെ ഭാഗമായി. കട്ടപ്പനയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് അഷ്ടമിരോഹിണി നാളില്‍ വെള്ളയാംകുടി കരയുടെ ശോഭായാത്ര കണ്ടങ്കരക്കാവ് ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് ആരംഭിക്കുമെന്ന് ശ്രീകൃഷ്ണ ജയന്തി സഹ ആഘോഷ് പ്രമുഖ് രാഹുൽ സുകുമാരൻ അറിയിച്ചു. വെള്ളയാംകുടിയിൽ നിന്നു മറ്റ് ഇരുപത് കരകളിൽ നിന്നു മുള്ള ശോഭായാത്രയും വർണ്ണാഭമായ കാഴ്ചകൾ T B . ജംഷനിൽ എത്തി അവിടുന്ന് സംയുതമായി ടൗൺ ചുറ്റി അമ്പടികവലയിൽ എത്തിചേരും..ഇന്ന് രാവിലെ മുതല്‍ എല്ലാ കൃഷ്ണ ക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ആരംഭിച്ചു. അതേസമയം, ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം. ശോഭായാത്രകളില്‍ കുട്ടികള്‍ വിവിധ വേഷധാരികളായാണ് അണിനിരക്കുക. അവതാര കഥകളുടെ ദൃശ്യാവിഷ്‌കരണവുമായി നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിങ്ങനെ വിവിധ സംഘങ്ങളാകും നഗര വീഥീകളില്‍ അണി നിരക്കുക. കുട്ടികള്‍ ശോഭയാത്രയിലൂടെയാകും അവസാനം ക്ഷേത്ര സന്നിധിയില്‍ എത്തുക. അമ്പാടിക്കണ്ണന്‍, രാധ, ഭാരതാംബ, പാര്‍വതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകന്‍, ഹനുമാന്‍, ശിവന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ എന്നിങ്ങനെ വിവിധ വേഷങ്ങളിലാകും കുട്ടികളെത്തുക. ക്ഷേത്രത്തിലുള്‍പ്പെടെ ശോഭയാത്രകളുടെ അവസാനം ഉറിയടി തുടങ്ങി വിവിധ പരിപാടികളും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here