🔹 കട്ടപ്പന/ ചെറുതോണി -76ാം വയസ്സിലും മലയാള അക്ഷരം പഠിച്ച് ഇടുക്കി ചെറുതോണിയിലെ രാജമ്മ മുത്തശ്ശി🔹


◾️ഇടുക്കികേന്ദ്രാവിഷ്കൃതപദ്ധതിയായ പഠന ലിഖ്ന പദ്ധതിയിലൂടെ 76ാം വയസ്സിലും അക്ഷരം പഠിക്കാനായതിന്റെ സന്തോഷത്തിലാണ് ഇടുക്കി കൊലുമ്പൻ കോളനിയിലെj താമസക്കാരിയായ
തൈമാക്കൽ രാജമ്മ. ദേവിയമ്മ എന്നു വിളിപ്പേരുള്ള രാജമ്മക്ക് ചെറുപ്പകാലത്തൊന്നും സ്കൂളിൽ പോകാനായില്ല. എന്നാൽ ഇന്ന് രാജമ്മക്ക് മലയാളം നന്നായി വായിക്കാനും എഴുതാനും കഴിയും. സാക്ഷരതാ മിഷൻ ഇടുക്കി ജില്ലാ കോഡിനേറ്റർ അബ്ദുൽ കരീം, മറ്റ് ജീവനക്കാരായ ബിനു , അമ്മിണി ജോസ് പഞ്ചായത്തംഗം നൗഷാദ് ടി ഇ എന്നിവരുടെ നേതൃത്വത്തിലാണ് രാജമ്മയെ പോലുള്ളവരുടെ അക്ഷര പരിശീലനത്തിന് നേതൃത്വം നൽകിവരുന്നത്.
ആദിവാസി മേഖല ഉൾപ്പെടുന്ന വാഴത്തോപ്പ് പഞ്ചായത്തിൽ മാത്രം 432 പേർ ഇതിനോടകം പരിശീലനം നേടിയതായി ജില്ലാ കോഡിനേറ്റർ അബ്ദുൽ കരീം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here