ഭിന്നശേഷി കുട്ടികള്‍ക്കായി കാസര്‍ഗോഡ് ഒരുക്കുന്ന പുനരധിവാസകേന്ദ്രത്തിന്റെ പ്രചാരണാര്‍ത്ഥം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സെപ്റ്റംബര്‍ 15ന് അമേരിക്കയിലെ മേരിലാന്റില്‍ എത്തുന്നു. 45 ഓളം നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്ന മെരിലാന്റിലെ മലയാളികളുടെ ജീവകാരുണ്യ സംഘടനയായ മെഴ്‌സിഫുള്‍ ചാരിറ്റിയുടെ ഭാഗമായാണ് ഗോപിനാഥ് മുതുകാട് മേരിലാന്റിലെത്തുന്നത്. മെഴ്‌സിഫുള്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍, ജോയി പാരിക്കാപ്പള്ളി സംഘടിപ്പിക്കുന്ന എംപവറിങ്ങ് വിത്ത് ലവ് എന്ന പരിപാടിയില്‍ പങ്കെടുക്കാനായി മുതുകാട് ഹോട്ടല്‍ ക്ലാരിയോണില്‍ എത്തും.

ഭിന്നശേഷി കുട്ടികള്‍ക്കായി കഴിഞ്ഞ വര്‍ഷം പ്രവാസികളില്‍ പലരും നല്‍കിയ സഹായങ്ങള്‍ക്ക് നേരില്‍ കണ്ട് നന്ദി പറയുന്നതിനും ഒപ്പം കാസര്‍ഗോഡ് ആരംഭിക്കുന്ന പുതിയ സംരംഭത്തിലേക്ക് ഓരോരുത്തരുടെയും സഹായം ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുവാനും സ്വീകരിക്കുവാനുമായാണ് താന്‍ എത്തുന്നതെന്ന് മുതുകാട് പറഞ്ഞു. ആയിരത്തില്‍പ്പരം ഭിന്നശേഷിക്കുട്ടികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ പുനരധിവാസകേന്ദ്രമാണ് കാസര്‍ഗോഡ് ഒരുക്കുന്നത്. കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുന്നതോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ കറുകപ്പിള്ളില്‍: 845 5535671, ജോയി പാരിക്കാപ്പള്ളി: 443 930-7503

LEAVE A REPLY

Please enter your comment!
Please enter your name here