വ്യായാമം ചെയ്‌തുകഴിഞ്ഞാൽ എന്തൊക്കെ കഴിക്കണം, എപ്പോൾ കഴിക്കണം തുടങ്ങിയ സംശയങ്ങൾ പലർക്കുമുണ്ടാകാം. കുറഞ്ഞത് അര മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമാണ് ആഹാരം കഴിക്കേണ്ടത്. എന്തൊക്കെ കഴിക്കണം എന്ന കാര്യത്തിലും ചിട്ട പുലർത്തേണ്ടതുണ്ട്. വണ്ണം കുറയ്‌ക്കുന്നതിന് വേണ്ടിയുള്ള വ്യായാമമാണെങ്കിൽ കലോറി അളവ് കുറഞ്ഞവ വേണം കഴിക്കാൻ. പഴങ്ങളും ജ്യൂസുകളും ധാരാളമായി ഉൾപ്പെടുത്താം. അതേ സമയം മസിൽ ബിൽഡ് ചെയ്യാൻ വേണ്ടി വ്യായാമം ചെയ്യുന്നവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വേണം കഴിക്കേണ്ടത്. മുട്ടയുടെ വെള്ള, കോഴി ഇറച്ചി, കൊഴുപ്പ് മാറ്റിയ പാൽ, ഏത്തപ്പഴം എന്നിവയെല്ലാം ഉൾപ്പെടുത്താം. അതുപോലെ, പയർ മുളപ്പിച്ചതും കടല പുഴുങ്ങിയതും കഴിക്കാം. ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ടി വ്യായാമം ചെയ്യുന്നവരാണൽ പ്രോട്ടീനും കാർബോഹൈഡ്രേറ്റും നിറഞ്ഞവ കഴിക്കണം. ഓട്സ്, ബ്രെഡ് എന്നിവയ്‌ക്ക് പുറമേ ബീറ്റ്റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസൊക്കെ കുടിക്കുന്നതും നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here