ഗ്രൂമിങ്ങിൽ ശ്രദ്ധിക്കുന്ന പുരുഷന്മാർ കയ്യിൽ ഒരു കിറ്റ് കരുതുന്നത് നല്ലതാണ്. അപ്രതീക്ഷിത മീറ്റിങ്ങുകളിൽ തിളങ്ങാനും ദിവസം മുഴുവൻ ഫ്രഷ്നസ്സോടെ ഇരിക്കാനും സഹായിക്കുന്ന വസ്തുക്കളാണ് കിറ്റിൽ വേണ്ടത്. സൗന്ദര്യ–ചർമ സംരക്ഷണം ഇതിലൂടെ സാധ്യമാകണം. നിർബന്ധമായും കയ്യിൽ കരുതേണ്ട 5 വസ്തുക്കൾ ഇവയാണ്.

ഫെയ്സ് വാഷ്

നല്ലൊരു ഫെയ്സ് വാഷ് എപ്പോഴും കൂടെ കരുതണം. മുഖത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം മുഖം കഴുകുന്നതാണ്. മികച്ചൊരു ഫെയ്സ് വാഷ് ഉണ്ടെങ്കിൽ ഇതെളുപ്പം സാധ്യമാകും. പ്രകൃതിദത്ത ചേരുവകൾ ഉള്ളതും മികച്ച സംരക്ഷണം നൽകുന്നതുമായ ഫെയ്സ്‌വാഷുകൾക്ക് മുന്‍ഗണന നൽകാം.

BB ക്രീം

ബ്ലെമിഷ് ബാം ക്രീം എന്നതിന്റെ ചുരുക്കപ്പേരാണ് BB ക്രീം എന്നത്. പ്രൈമർ, എസ്പിഎഫ്, ഫൗണ്ടേഷൻ, കൺസീലർ എന്നിവ അടങ്ങിയ ക്രീം ആണിത്. മുഖക്കുരു, പാടുകൾ എന്നിവ ഉള്ളവർക്ക് ഇത് കൂടുതൽ ഉപകാരപ്രദമാണ്. മുഖത്തിന്റെ സ്കിൻ ടോണിൽ മാറ്റം തോന്നാനും സഹായിക്കും. പുരുഷന്മാർക്ക് മാത്രമായുള്ള BB ക്രീമുകൾ വിപണയിൽ ലഭ്യമാണ്.

മോയിസ്ച്വറൈസർ

ഈ കാലാവസ്ഥയിൽ നിർബന്ധമായും കൂടെ കരുതേണ്ട ഒന്നാണ് മോയിസ്ച്വറൈസർ. ചർമത്തിന്റെ വരൾച്ച അതിവേഗമാണ് നടക്കുന്നത്. ലുക്കിനെ മുഴുവൻ ബാധിക്കാൻ വരണ്ട ചർമം കാരണമാകും. അതിനാൽ കൃത്യമായ ഇടവേളകളിൽ മോയിസ്ച്വറൈസർ ഉപയോഗിക്കുക.

ലിപ് ബാം

ലോലമായ ചുണ്ടുകളെ വരൾച്ച ഏറ്റവും അധികം ബാധിക്കുന്നു. വലിഞ്ഞു പൊട്ടുന്ന ചുണ്ടുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥതയും അഭംഗിയും എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തന്നെ ലിപ് ബാം കൂടെക്കരുതുകയും ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടുകയും വേണം.

പെര്‍ഫ്യൂം

ചൂടും യാത്രകളും എല്ലാം ശരീരം പെട്ടെന്നു വിയർക്കാനും ദുർഗന്ധം ഉണ്ടാകാനും കാരണമാകും. നമുക്ക് മനസ്സിലായില്ലെങ്കിലും അടുത്തു നിൽക്കുന്നവർക്ക് ശരീരഗന്ധം മനസ്സിലാകും. അതിനാൽ നല്ലൊരു പെർഫ്യൂം കയ്യിൽ കരുതുക.

LEAVE A REPLY

Please enter your comment!
Please enter your name here