ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ട സംഭവത്തില്‍ കാലിഫോര്‍ണിയന്‍ യുവതിക്കെതിരെ കേസ്. കാലിഫോര്‍ണിയയിലെ ചെല്‍സി ബെക്കര്‍ എന്ന 26 കാരിയാണ് അറസ്റ്റിലായത്. ചെല്‍സി ബെക്കര്‍ 2019 സെപ്റ്റംബറില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെല്‍സി ബക്കര്‍ അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന മറ്റ് സ്ത്രീകള്‍ക്ക് ഈ അനുഭവം ഒരു പാഠമായിരിക്കുമെന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്ര പ്രതികരിച്ചു. അതേസമയം മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കുറ്റം സമ്മതിച്ചിട്ടില്ലാത്ത ചെല്‍സി ബെക്കറിനെ രണ്ട് മില്യണ്‍ ഡോളറിന് ജാമ്യം അനുവദിച്ചു.

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here