എന്റെ ഇരുപത്തിരണ്ട് വയസ്സുള്ള ഒരേയൊരു മകൻ ബിടെക്കുകാരനാണ്. ഞങ്ങളുടെ ബന്ധുവായ ഒരു പെൺകുട്ടിയെ അവൻ പ്രണയിക്കുന്നു. അവൾ അവന്റെയടുത്തു പ്രണയം അറിയിച്ചു. അവനതിൽ വീണിരിക്കുകയാണ്. ആ കുട്ടി മെലിഞ്ഞ് ഉയരമില്ലാത്തവളാണ്. ശരീരവളർച്ചയില്ല. സ്തന വളർച്ച കാണാനേ ഇല്ല. അവള്‍ക്കു അനീമിയ ആണെന്നു മോന്‍ പറയുന്നു. ഈ കുട്ടിക്കു ദാമ്പത്യ ജീവിതം നയിക്കാൻ കഴിയുമോ?

രക്തത്തിനു ചുവപ്പു നിറം കൊടുക്കുന്നതു രക്തത്തിൽ നിറഞ്ഞു നിൽക്കുന്ന അരുണാണുക്കളാണ്. ശരീരത്തിലെ സർവകോശങ്ങൾക്കും സമീപത്തുള്ള രക്തക്കുഴലുകൾ വഴി, അരുണാണുക്കളിലെ ഹീമോഗ്ലോബിൻ വഴി പ്രാണവായുവും കുറെ പോഷകാംശങ്ങളും നൽകുന്നു. അനീമിയയെ വിളർച്ച അല്ലെങ്കിൽ രക്തക്കുറവായി കണക്കാക്കാം. അതിനു പ്രധാന കാരണം രക്തക്കുഴൽ പൊട്ടി രക്തം വാർന്നു പോകുന്നതാണ്. ഉദാ: തുടർച്ചയായ മലബന്ധം, അർശസ്, മലത്തിൽ രക്തം പൊടിയൽ, ആർത്തവ ചക്രത്തിൽ ചിലർക്കു കൂടുതൽ രക്തം നഷ്ടപ്പെടാം. രക്താദിമര്‍ദമുള്ളവരിൽ പ്രഷർ കുക്കറിലെ സേഫ്റ്റി വാൽവ് മാതിരി മൂക്കിൽ നിന്നു രക്തം ചാടാം. അന്നപഥത്തിൽ നിന്ന് അൾസറോ മറ്റോ ആയിട്ടുണ്ടെങ്കിൽ മലം പരിശോധിച്ചു രക്തത്തിന്റെ അംശമുണ്ടോ എന്നു കണ്ടുപിടിക്കാം.

ഹീമോഗ്ലോബിൻ സൃഷ്ടിക്കാൻ പോഷകാംശങ്ങൾ കൂടാതെ വൈറ്റമിൻ മാതിരി പത്തു പന്ത്രണ്ടു ഘടകങ്ങൾ കൂടി ആവശ്യമാണ്. ആഹാരത്തിൽ അവയുടെ അഭാവത്തിൽ വിളർച്ച വന്നു കൂടാം, രക്തത്തിൽ ഹീമോഗ്ലോബിൻ സൃഷ്ടിക്കാൻ പോഷകാംശങ്ങൾ കൂടാതെ വൈറ്റമിൻ മാതിരി പത്തു പന്ത്രണ്ടു ഘടകങ്ങൾ കൂടി ആവശ്യമാണ്. ആഹാരത്തിൽ അവയുടെ അഭാവത്തിൽ വിളര്‍ച്ച വന്നു കൂടാം. രക്തത്തിൽ ഹീമോഗ്ലോബിൻ പന്ത്രണ്ടു ഗ്രാമിൽ കുറവാണെങ്കിൽ വിളർച്ചയായി കരുതാം. വിളർച്ച കാണുമ്പോൾ തന്നെ പരിചിതർക്കു കണ്ടാൽ മനസ്സിലാക്കാം. ക്ഷീണം, തളർച്ച, നെഞ്ചിടിപ്പ്, കണ്ണിരുട്ടിക്കൽ, ശ്വാസം മുട്ടൽ, കാലിൽ നീര്, പെട്ടെന്ന് എഴുന്നേറ്റാൽ തലകറക്കം മുതലായ പല ലക്ഷണങ്ങളും വിളർച്ചയെ സൂചിപ്പിക്കുന്നു.

വിളർച്ചയുടെ കാരണം കണ്ടുപിടിക്കാൻ ബാഹ്യപരിശോധനയും രക്ത പരിശോധനയും മറ്റും വേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ട കാരണം ഇരുമ്പുസത്തിന്റെ കുറവ് ആകയാൽ പലരും ഇരുമ്പിന്റെ സത്ത് ഗുളിക കഴിക്കാറുണ്ട്. പക്ഷേ, കാരണം വ്യക്തമായി മനസ്സിലാക്കിയെങ്കിൽ മാത്രമേ പൂർണാരോഗ്യം വീണ്ടെടുക്കുവാൻ സാധിക്കുകയുള്ളു. പെൺകുട്ടിക്ക് ആർത്തവം ശരിയാണെങ്കിൽ വിവാഹത്തിനോ കുട്ടികളുണ്ടാകുന്നതിനോ പ്രശ്നം ഉണ്ടാകേണ്ട കാര്യമില്ല. ശരീരം മെലിഞ്ഞിരിക്കുന്നതുകൊണ്ടു മാത്രം അസുഖമുണ്ടെന്നു കരുതേണ്ട ഒരു ഡോക്ടറെ സമീപിച്ച് അസുഖമില്ലെന്ന് ഉറപ്പു വരുത്തുമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here