Sunday, October 1, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്

ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്

-

ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ കാലത്തിന്റെ ശീലം. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകമുള്ള വ്യക്തി ടോയ്‌ലെറ്റിൽ പോയി വരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ എടുക്കുകയുള്ളു. എന്നാൽ മൊബൈൽ കൊണ്ടുപോകുന്നതോടെ പത്ത് മിനിറ്റ് എന്നത് 20 മുതൽ 30 മിനിറ്റിലേക്ക് നീളും. പത്ത് മിനിറ്റ് കൂടുതൽ ചെലവഴിച്ചാൽ എന്ത് കുഴപ്പമാണ് ഉണ്ടാവുക എന്ന് ചിന്തിക്കാൻ വരട്ടെ. ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം ഉണ്ടാക്കുന്ന 7 കുഴപ്പങ്ങൾ അറിയാം.

യുടിഐ

മൊബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇൻഫെക്ഷന് കാരണമാകും. ടോയ്‌ലെറ്റിൽ മൊബൈൽ കാരണം അധിക സമയം ചെലവഴിക്കുന്നതാണ് അണുബാധയ്ക്ക കാരണമാകുന്നത്.

അണുബാധയുടെ വാഹകൻ

ടോയ്‌ലെറ്റിൽ എല്ലായിടത്തും അണുക്കളുണ്ട്. ടോയ്‌ലെറ്റ് സീറ്റിൽ, ടിഷ്യൂ പേപ്പറിൽ, വാതിൽ പിടിയിൽ വരെ. അതുകൊണ്ട് തന്നെ മബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് ടോയ്‌ലെറ്റിലെ അണുക്കൽ മൊബൈലിൽ ആകുന്നതിനും കാരണമാകും. ഈ മൊബൈൽ മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവരിലേക്കും അണുക്കൾ പടരും.

മലബന്ധം

ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നത് മലബന്ധത്തിന് കാരണമാകും. മലവിസർജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഇത് തടസപ്പെടുത്തും.

ഹെമറോയിഡിന് കാരണമാകും

ഗുഹ്യഭാഗത്തെ ഞരമ്പുകൾക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. ടോയ്‌ലെറ്റിൽ 30 മിനിറ്റലിധകം ചെലവഴിക്കുന്നത് ഹെമറോയിഡുകൾക്ക് കാരണമാകും.

പിരിമുറുക്കം

ഈ തിരക്കുള്ള ജീവിതത്തിൽ ഒരുപക്ഷേ ടോയ്‌ലെറ്റിൽ പോകുമ്പോൾ മാത്രമായിരിക്കാം മൊബൈൽ ഫോണിന്റേയോ മറ്റോ ശല്യങ്ങളൊന്നുമില്ലാതെ നാം സ്വസ്ഥമായി ഇരിക്കുന്നത്. ഈ സമയം കൂടിയാണ് ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം അപഹരിക്കുന്നത്. ഇത് നിങ്ങളെ വലിയ പിരിമുറുക്കത്തിലേക്ക് നയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: