രണ്ടിനും എട്ടിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളുള്ള റേച്ചലിന്‍റെ അഞ്ചാമത്തെ പ്രസവത്തിനാണ് അപൂര്‍വ്വ നേട്ടം. ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍

ടെന്നസി: ഏറ്റവുമധികം കാലം ശീതികരിച്ച നിലയില്‍ സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ജന്മമെടുത്ത് ഇരട്ടക്കുട്ടികള്‍. അമേരിക്കന്‍ സംസ്ഥാനമായ ടെന്നസിയിലാണ് സംഭവം. വന്ധ്യത സംബന്ധിയായ തകരാറുകള്‍ക്ക് ചികിത്സ തേടിയ ദമ്പതികളാണ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്. സാങ്കേതികമായി പറഞ്ഞാല്‍ നവജാത ഇരട്ടകളേക്കാള്‍ വെറും മൂന്ന് വയസുമാത്രമാണ് ഇരുടെ അമ്മയ്ക്കുള്ളത്. റേച്ചല്‍, ഫിലിപ്പ് ദമ്പതികള്‍ളാണ് 1992 ഏപ്രിലില്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് മാതാപിതാക്കളായത്.

തിമോത്തി, ലിഡിയ എന്നീ ഇരട്ടക്കുട്ടികളാണ് അപൂര്‍വ്വ നേട്ടത്തോടെ പിറക്കുന്നത്. തിമോത്തിയുടേയും ലിഡിയയുടേയും ഭ്രൂണം ശീതീകരിച്ച സമയത്ത് ഇവരുടെ അമ്മയുടെ പ്രായം വെറും മൂന്ന് വയസ് മാത്രമാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് പിറക്കുന്നവരെന്ന നേട്ടവരും ഇരട്ട സഹോദരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാഷണല്‍ എബ്രിയോ ഡൊണേഷന്‍ സെന്ററില്‍ നിന്നാണ് റേച്ചല്‍ ഭ്രൂണം സ്വീകരിച്ചത്. വിട്രോ ഫെര്‍ട്ടിലൈസേഷന്‍ രീതിയിലൂടെയായിരുന്നു ഇത്. ലിക്വിഡ് നൈട്രജനിലായിരുന്നു ഭ്രൂണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഫിലിപ്പിന് സാങ്കേതികമായി കണക്കാക്കിയാല്‍ നവജാത ശിശുക്കളേക്കാള്‍ വെറും അഞ്ച് വയസാണ് അധികമുള്ളത്. രണ്ടിനും എട്ടിനും ഇടയില്‍ പ്രായമുള്ള നാല് കുട്ടികളുള്ള റേച്ചലിന്‍റെ അഞ്ചാമത്തെ പ്രസവത്തിനാണ് അപൂര്‍വ്വ നേട്ടം.

LEAVE A REPLY

Please enter your comment!
Please enter your name here