കട്ടപ്പന: ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നു വയസ്സുകാരി മകളുടെ അന്നനാളത്തിനു മുകളിലാണ് വ്യാഴാഴ്ച രാത്രി 8:30 യോടെ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിബ്ബിലെ ലോക്ക് എടുത്ത് കുട്ടി കളിക്കുന്നതിനിടെഅബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.ഉടനെ തന്നെ കട്ടപ്പന ജോൺസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ചേർപ്പുങ്കൽ മാർ ശ്രീവ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർപ്രജിത്ത് എബ്രഹാം തോമസ്.അനസ്തെറ്റി സ്റ്റുമാരായ ഡോക്ടർ സേവിയർ ജോൺ ഡോക്ടർ റാണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here