Monday, October 2, 2023
spot_img
Homeജീവിത ശൈലിആരോഗ്യവും ഫിട്നെസ്സുംപീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ പരിതാപകരം എന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗംവി.കെ...

പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ പരിതാപകരം എന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗംവി.കെ ബീനാകുമാരി,

-

കട്ടപ്പന.പീരുമേലിലെ തേയിലത്തോട്ടം തൊഴിലാളികൾ താമസിക്കുന്ന ഞങ്ങളുടെ അവസ്ഥ പരിതാപകരം. കഴിഞ്ഞവർഷം പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കാനം രണ്ടാം ഡിവിഷനിലെ ലയം തകർന്നുവീണു തൊഴിലാളി സ്ത്രീ മരിച്ച സ്ഥലം വി കെ വിനകുമാരി സന്ദർശിച്ചു. തഹസിൽദാർ സണ്ണി ജോർജ് ഇൻസ്പെക്ടർപ്ലാന്റെഷൻസ് ശാലിനി നായർഡെപ്യൂട്ടി ലേബർ ഓഫീസർ ദീപു ഡോക്ടർ ഗിന്നസ്വാമി എന്നിവർ സന്ദർശന വേളയിൽ ഉണ്ടായിരുന്നു.പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റ് സ്ഥലങ്ങളിലെ ലയങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കി. തൊട്ടടുത്ത ദിവസങ്ങളിൽ കമ്മീഷൻ വീണ്ടും സന്ദർശിക്കുമെന്നും തൊഴിലാളികൾ താമസിക്കുന്ന ലേഖനങ്ങൾ എത്രയും വേഗം നവീകരിക്കേണ്ടതാണെന്നും നിലവിലെ സ്ഥിതി ദുരിതപൂർണമാണെന്നും കമ്മീഷൻ വ്യക്തമാക്കി. പണികൾ നടത്തേണ്ട ലേഖനങ്ങൾ പൊളിച്ചുമാറ്റി പുതിയ കണക്കുകളും വിവരങ്ങളും എത്രയും വേഗം ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. സന്ദർശനത്തിനുശേഷം കമ്മീഷൻ പീരുമേട് സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിംഗ് നടത്തി. സർക്കാർ അനുവദിച്ച പത്തുകോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചൂണ്ടിക്കാണിച്ച് പരാതിക്കാരാനായ ഗിന്നസ് മാടസ്വാമി കമ്മീഷൻ മുമ്പാകെ ആക്ഷേപംസമർപ്പിച്ചു. ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ രണ്ട് ബജറ്റുകളിലായി 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ തൊഴിൽ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മെല്ലെ പോക്ക് കാരണം നവീകരണം ഇതുവരെ നടന്നില്ല. ചോർന്നൊലിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന മേൽക്കൂരയ്ക്ക് കീഴെ ഭയന്ന് വിറച്ചാണ് തൊഴിലാളി കുടുംബങ്ങൾ ഇപ്പോഴും കഴിഞ്ഞുകൂടുന്നത്.ചില ലേഖനങ്ങൾ പൂർണമായും ചിലത് ഭാഗികമായും തകർന്ന് വീണങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളിലും ചില കുടുംബങ്ങൾ താമസിക്കുന്നുണ്ട് ലയങ്ങളുടെ അപകടാവസ്ഥ വീണ്ടും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നേരിട്ട് സന്ദർശിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.പീരുമേട് താലൂക്കിലെ നാല് വൻകിട എസ്റ്റേറ്റുകൾ ആണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: