സംസ്ഥാനത്തെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണവുമായി സർക്കാർ. ഇനിമുതൽ ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.

Story Highlights: doctor practice new guidelines

LEAVE A REPLY

Please enter your comment!
Please enter your name here