ഫോകാനയുടെയും, കറുകപ്പിള്ളിൽ ഫൗണ്ടേഷന്റെയും, പ്രവാസി കോൺക്ലേവ് ട്രസ്റ്റിന്റെയും സംയുക്തഭിമുഖ്യത്തിൽ സൗജന്യ സ്‌തനാർബുധ ക്യാമ്പും ഒപ്പം കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും നടത്തപ്പെട്ടു. വൈപ്പിനിലെ നിത്യ സഹായ മാതാ ഇടവകപ്പള്ളിയിലായിരുന്നു ക്യാമ്പ് നടത്തപ്പെട്ടത്.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്-ന്റെ സഹായത്തോടെ ഏറ്റവും നൂതനമായ തെർമാലിറ്റിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ വളരെ മികച്ച റിസൾട്ട് കിട്ടുന്ന തരത്തിലുള്ള മാമ്മോഗ്രാം സ്ക്രീനർ ഉപയോഗിച്ചാണ് സ്തനാർബുധ നിർണയം നടത്തപ്പെട്ടത്.

ക്യാമ്പിന് വേണ്ട എല്ലാവിധ ടെക്നിക്കൽ സപ്പോർട്ടും നൽകി ക്യാമ്പ് കോർഡിനേറ്റ് ചെയ്തത് മാജിക്സ് എൻ ജി ഒ ചെയർമാൻ ഡോ. പ്രവീൺ ജി പൈ- യുടെ നേതൃത്വത്തിലാണ്.

പ്രവാസി കോൺക്ലെവ് ട്രസ്റ്റിനെയും, കറുകപ്പിള്ളിൽ ഫൌണ്ടേഷനേയും, ഫോകാനയെയും പ്രതിനിധീകരിച്ച് ശ്രീ പോൾ കറുകപ്പിള്ളിൽ ക്യാമ്പിൽ സന്നിഹിതനായിരുന്നു. ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പള്ളി വികാരി ഫാ. ഡെന്നി അറിയിച്ചു.

നിരവധി ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് ക്യാമ്പ് നടത്തപ്പെട്ടത്. ഡോ. പ്രവീൺ ജി പൈ, ഡോ. ഷീജ, ഡോ. ഷാരോൺ അന്ന തോമസ്, ഡോ. അഖില എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകി ക്യാമ്പ് വിജയകരമാക്കിത്തീർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here