കനേഡിയൻ മലയാളി അസോസിയേഷൻ (സി എം എ) ബഹുമുഖ പ്രതിഭയും സാമൂഹ്യ സേവകനുമായ ഡോക്ടർ തോമസ് തോമസിനെ ലൈഫ്ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. മിസിസൗഗയിൽ നടന്ന ചടങ്ങു ഡോക്ടർ തോമസിന്റെ സാംസ്‌കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, ജീവകാരുണ്യ രംഗങ്ങളിലെ സംഭവനകൾക്കുള്ള അംഗീകാരമായിരുന്നു. 

സമൂഹത്തിൽ ആദരണീയ സ്ഥാനമുളള തോമസ് 20 വർഷത്തിലേറെ ഡഫറിൻ പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റി എന്ന നിലയിൽ മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ ബോർഡിൽ ഉപാധ്യക്ഷനാണ്. 

മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനു തോമസ് മികച്ച സംഭാവന നൽകി. ഫൊക്കാനയുടെ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്നു. ക്രിസ്ത്യൻ എക്യൂമിനിക്കൽ സൊസൈറ്റി സെക്രട്ടറി, സി എം എ പ്രസിഡന്റ്, ഫോമാ കാനഡ റീജൻ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യ ഡയറക്റ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു. 

റിയൽ എസ്റ്റേറ്റ് രംഗത്തും തോമസിന്റെ മികവ് കണ്ടു. ജീവകാരുണ്യ രംഗത്തു നൽകിയ സേവനങ്ങളുടെ പ്രതീകങ്ങളാണ് കുടിയേറ്റക്കാർക്കുള്ള അഭയകേന്ദ്രങ്ങളും സാമൂഹ്യ ക്ഷേമ പദ്ധതികളും.

LEAVE A REPLY

Please enter your comment!
Please enter your name here