-പി പി ചെറിയാൻ

തലഹാസി, ഫ്ലോറിഡ :പൊതുജനങ്ങൾക്കൊ കുടുംബത്തിനോ വളർത്തുമൃഗത്തിനോ വീടിനോ കരടികൾ ഭീഷണിയാണെന്ന് തോന്നിയാൽ അവയെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ വെള്ളിയാഴ്ച ഫ്ലോറിഡ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചുനിരവധി പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് അവഗണിച്ചും , ബില്ലുകൾ വീറ്റോ ചെയ്യാനുള്ള ആയിരക്കണക്കിന് അനുയായികളിൽ നിന്ന് അഭ്യർത്ഥനകൾ തള്ളിയതിനും ശേഷമാണ് ഡിസാൻ്റിസ്ബില്ലിൽ ഒപ്പുവെച്ചത്.

ഈ വർഷമാദ്യം നടന്ന നിയമസഭാ സമ്മേളനത്തിൽ, ഈ ബിൽ നിരവധി കരടികളുടെ കൊലപാതകങ്ങൾക്ക് ഇടയാക്കുമെന്ന എതിരാളികളുടെ മുന്നറിയിപ്പുകൾ നൽകിയിരുന്നു. കരടികൾ അവരുടെ വീടുകളിലും കാറുകളിലും അതിക്രമിച്ച് കയറുന്നതിനാലാണ് ആളുകൾ തന്നെ വിളിക്കുന്നതെന്നും ആളുകൾക്ക് നേരെയും ആക്രമണം ഉണ്ടാകാം.ജനുവരിയിൽ സെനറ്റ് കമ്മിറ്റിയിൽ ഫ്രാങ്ക്ലിൻ കൗണ്ടി ഷെരീഫ്പറഞ്ഞു – ഇതു വളരെ നിർഭാഗ്യകരമാണ്.

ഇതിനെ കോടതിയിൽ ചോദ്യം ചെയപ്പെടുമെന്ന് ഞാൻ കരുതുന്നു, .ബില്ലിൽ ഒപ്പുവെച്ചതായി അറിയിച്ചപ്പോൾ, വന്യജീവി സംരക്ഷകരുടെ മുതിർന്ന ഫ്ലോറിഡ പ്രതിനിധി എലിസബത്ത് ഫ്ലെമിംഗ് വെള്ളിയാഴ്ച പറഞ്ഞു. കരടിയെ വെടിവയ്ക്കുന്ന വ്യക്തി 24 മണിക്കൂറിനുള്ളിൽ സംസ്ഥാന വന്യജീവി ഉദ്യോഗസ്ഥരെ അറിയിക്കണം, അതിൻ്റെ അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ അനുവാദമില്ല ബില്ലിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.