വണ്ണം കുറയ്ക്കാൻ ഭക്ഷണം നിയന്ത്രിച്ചിട്ടും വർക്ക് ഒൗട്ട് ചെയ്തിട്ടുമൊന്നും ഒരു കാര്യവുമില്ല. വണ്ണം കുറയ്ക്കാൻ ചെയ്യേണ്ട പ്രധാന കാര്യം ഇവയൊന്നുമല്ലെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് കിമ്പർലി സ്നൈഡർ തന്റെ ദ് ബ്യൂട്ടി ഡീറ്റോക്സ് പവർ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഒരൊറ്റ കാര്യം കൃത്യമായി ജീവിതചര്യയിൽ ഉൾപ്പെടുത്തിയാൽ വണ്ണം വയ്ക്കുന്നത് തടയാമെന്ന് കിമ്പർലി.

നമ്മുടെ ശരീരത്തെ കുറിച്ച് നെഗറ്റീവ് പറയാതിരിക്കുക – വണ്ണം കുറയ്ക്കാനുള്ള കിമ്പർലിയുടെ സീക്രട്ട് വിദ്യ ഇതാണത്രേ. ഞാൻ തടിയനാണ്, തടിച്ചിയാണ് എന്ന് നമ്മൾ തന്നെ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നാൽ ഒരിക്കലും വണ്ണം കുറയ്ക്കാൻ സാധിക്കില്ല. നമ്മൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പ്രതിഫലിക്കുന്നത് ബാഹ്യമായി തന്നെയാണ്. മനസിലുള്ളത് മുഖത്ത് കാണാം എന്ന് പറയുന്നത് സത്യമാണെന്ന് കിമ്പർലി പറയുന്നു.

നമ്മുടെ മാനസിക ആരോഗ്യത്തിന് ശരീരസൗന്ദര്യം നിലനിർത്തുന്നതിൽ പ്രധാന പങ്കുണ്ട്. പലർക്കും അവർ എന്താണെന്ന് പറയുന്നതെന്ന് അറിയില്ല. സ്വന്തം ശരീരത്തെ കുറ്റം പറയുന്നവർ അവരുടെ ശരീരത്തെ ശരിക്കും നശിപ്പിക്കുകയാണ് ചെയ്യുന്നത് – കിമ്പർലി കൂട്ടിച്ചേർക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here