രീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിങ് നടത്താൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിങ് എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. മൈൻഡ് ഡയറ്റ് എന്ന പ്രത്യേക തരം ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിർത്താൻ കഴിയുമത്രേ. വാർധക്യത്തിലും മൈൻഡ് ഡയറ്റ് പിന്തുടർന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.
എന്താണ് മൈൻഡ് ഡയറ്റ്
എന്തിനാണ് മൈൻഡ് ഡയറ്റ്
മറവിരോഗം പോലെ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മൈൻഡ് ഡയറ്റ് സഹായിക്കുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങൾ, ഹൈപ്പർ ടെൻഷൻ, പക്ഷാഘാതം, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയും തടയാൻ കഴിയുന്നു. യുവാക്കളുടേതു പോലെ ചിന്താഗതികളിൽ ചെറുപ്പം നിലനിർത്താനും കഴിയും.