ഡാലസ്∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്(കേരള) ഡാലസ് – ഫോർട്ട് വർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അറുപത്തിയെട്ടാമത് ‘ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഓഗസ്റ്റ് 15 വൈകിട്ട് 4 മണിക്ക് ഇർവിങിൽ നടന്ന ചടങ്ങിൽ ഐഎൻഒസി (കേരള) റീജിയൺ പ്രസിഡന്റ് ബോബൻ കൊടുവത്ത് ദേശീയ പതാക ഉയർത്തി. മഹാത്മജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുവാൻ ഓരോ ഇന്ത്യൻ പൗരനും പ്രതിജ്ഞാ ബദ്ധമാണെന്ന് ബോബൻ ചൂണ്ടികാട്ടി.

ഇന്ത്യൻ ജനത പരിപാവനമായി കരുതുന്ന മതേതരത്വം ഹനിക്കുവാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ബോബൻ പറഞ്ഞു. ആഡ്രൂസ് അഞ്ചേരി, ചാക്കോ ഇട്ടി, ബിനീഷ് മാത്യു, മൈക്കിൾ ഫ്രിക്സ് മോൻ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഐഎൻഒസി (കേരള) ഡിഎഫ്ഡബ്ല്യു യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമൺ സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ രാജു ചാമത്തിൽ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here