school-health.jpg.image.784.410

 

∙ ഓരോ മാസവും ഒരു ആശയം എന്ന നിലയിൽ അഞ്ചു മാസം കൊണ്ട് അഞ്ച് ആരോഗ്യപാഠങ്ങൾ വിദ്യാർഥികളിൽ എത്തിക്കുകയാണു ലക്ഷ്യം

∙ ആദ്യഘട്ടം അടുത്ത ജനുവരിയിൽ അവസാനിക്കും

സ്കൂൾ വിദ്യാർഥികളുടെ മാനസികവും കായികവുമായ ആരോഗ്യം വളർത്തുന്ന ഹെൽത്ത് ക്ലബ്ബുകൾ സെപ്റ്റംബറിൽ ആരംഭിക്കും. ജനുവരിയോടെ ആദ്യ ഘട്ടം സമാപിക്കും. ഓരോ മാസവും ഒരു ആശയം എന്ന നിലയിൽ അഞ്ചു മാസം കൊണ്ട് അഞ്ച് ആരോഗ്യപാഠങ്ങൾ വിദ്യാർഥികളിലെത്തിക്കുകയാണു ലക്ഷ്യം. വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിന് ഓരോ സ്കൂളിലും കൺവീനർമാരുണ്ടാകും. അവർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഹെൽത്ത് ക്ലബ്ബുകൾക്കും കൺവീനർമാർക്കും പുരസ്കാരവും നൽകും.

ക്ലബ്ബുകൾക്കു സഹായം നൽകുന്നതിനായി കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും പാനൽ തയാറാക്കും. അടുത്ത മാസത്തോടെ ഇത് അന്തിമമാക്കും. ആലപ്പുഴ മണ്ഡലത്തിലെ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലുമാണു ഹെൽത്ത് ക്ലബ്ബുകൾ സജീവമാക്കുന്നത്. ജില്ലാതല ഉപദേശകസമിതി, ഗവേണിങ് ബോഡി, എക്സിക്യൂട്ടീവ് കമ്മിറ്റി, ഉപജില്ലാതല സമിതി, സ്കൂളുകളിലെ ഹെൽത്ത് ക്ലബ്ബുകൾ എന്നിവ രൂപീകരിക്കും. ഉപജില്ലാതല സമിതികൾ ഹെൽത്ത് ക്ലബ്ബുകളുടെ പ്രവർത്തന റിപ്പോർട്ട് നിശ്ചിത കാലയളവിൽ സമർപ്പിക്കണം. ഓരോ സ്കൂളിലും ഹെഡ്മാസ്റ്റർ ചെയർമാനും അധ്യാപകൻ / അധ്യാപിക കൺവീനറുമായിരിക്കും. പദ്ധതി സംബന്ധിച്ച പുസ്തകം തയാറാക്കി കൺവീനർമാർക്കു കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here