ഔഷധ സമ്പന്നമായ അയമോദകത്തിന് ശരീരഭാരം കുറയ്ക്കാൻ അത്ഭുതകരമായ കഴിവുണ്ട്. ശരീരഭാരത്തിനൊപ്പം വയറിൽ അടിയുന്ന കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ് അയമോദകം. ശരീരത്തിന് ആരോഗ്യവും മസിലിനും പേശികൾക്കും ഉറപ്പും നൽകാനും അത്യുത്തമം. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ അയമോദകം തടി കുറയ്ക്കാൻ പ്രധാനമായും മൂന്ന് തരത്തിൽ ഉപയോഗിക്കാം.

അയമോദകം നന്നായി പൊടിച്ചത് അര ടീസ്പൂൺ നാരങ്ങാനീരിനൊപ്പം ചേർത്ത് ഒരു ചെറിയ ഗ്ലാസ് വെള്ളത്തിൽ കലർത്തി രാവിലെ വെറും വയറ്റിൽ കഴിയ്ക്കുക. അയമോദകപ്പൊടി തേനിൽ ചേർത്ത് കഴിയ്ക്കുന്നതും നല്ലതാണ്.
നല്ലതു പോലെ ചൂടാക്കിയെടുത്ത പെരുംജീരകവും അയമോദകവും കൂടി നാല് കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് മൂന്ന് ഗ്ലാസാക്കി ആ വെള്ളം കുടിയ്ക്കുന്നതും തടി കുറയ്ക്കും.
ശരീരത്തിലെ അമിത കലോറി കുറയ്ക്കാൻ അത്ഭുതശേഷിയുണ്ട് അയമോദകത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here