ചിരി ആയുസ് കൂട്ടുമെന്ന് കേൾക്കുന്നത് വെറും പഴമൊഴിയല്ല. ചിരി ആരോഗ്യം കൂട്ടുമെന്നതാണ് മറ്റൊരു സത്യം. ചിരിക്കുന്നതിന് അനുസരിച്ച് മുഖത്തെ മസിലുകൾക്കു വരുന്ന മാറ്റം തലച്ചോർ മനസിലാക്കി എൻഡോർഫിനുകൾ ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിലെ സ്വാഭാവിക വേദനാ സംഹാരികൾ എന്നും അറിയപ്പെടാറുള്ള ഇവ സമ്മർദ്ദം കുറച്ച് നിങ്ങളെ എപ്പോഴും സന്തോഷവാന്മാരാക്കും.

രക്തസമ്മർദ്ദം കുറയ്ക്കാനും ചിരി ഫലപ്രദം. അണുബാധയെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ വർദ്ധിപ്പിക്കുന്നതിലൂടെ പകർച്ചവ്യാധിയുടെ ആക്രമണത്തെ പ്രതിരോധിക്കാനും ചിരി സഹായകമാണ്. ചിരി ശ്വാസകോശത്തെ ഉത്തേജിപ്പിക്കുകയും ദീർഘവും ആഴത്തിലുള്ളതുമായ ശ്വാസമെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു . ഇത് ആസ്തമ രോഗികൾക്ക് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here