കൊവിഡ് കാലത്ത് സുരക്ഷ മുൻകരുതലുകളുടെ ഭാഗമായിട്ടാണ് മാസ്ക്ധാരണം നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ സുരക്ഷയെക്കാൽ ഫാഷൻ ട്രെൻഡ് മുൻനിർത്തിയാണ് ഇപ്പോൾ മാസ്ക്കുകൾ രൂപകൽപ്പന ചെയ്യുന്നത്. കോട്ടൺ മാസ്ക്കുകളും, എൻ 95 മാസ്ക്കുകളും, ഡിസൈനർ മാസ്ക്കുകളുമെല്ലാം വിപണിയിൽ സജീവമാണ്.എന്നാൽ മാറിവരുന്ന ട്രെൻഡിനനുസൃതമായി സ്വർണത്തിലും, വജ്രക്കല്ലുകൾ പിടിപ്പിച്ചതുമായ മാസ്ക്കുകൾക്കും ആരാധകരേറെയാണ്. ഈ മാസ്ക്കുകൾക്ക് കൂടുതൽ ഓഫറുള്ളത് വിവാഹ വേദികളിലാണ്.

ആന്ധ്രാപ്രദേശിലെ സൂറത്തിലാണ് ഈ നൂതനാശയത്തിന് ചുവടുപിടിച്ച് വിവിധ ഡിസൈനുകളിലുള്ല് മാസ്ക് അവതരിപ്പിച്ചിട്ടുള്ളത്.ഏകദേശം ഒന്നര ലക്ഷം മുതൽ നാല് ലക്ഷം വരെയാണ് മാസ്ക്കിന്റെ വില. വിവാഹത്തിന് വധൂവരൻമാർക്ക് ധരിക്കുന്നതിനായി ഒരു ഉപഭോക്താവിന്റെ ഓർഡർ അനുസരിച്ചാണ് ആദ്യമായി സ്വർണ മാസ്ക് നിർമ്മിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. പിന്നീട് നിരവധി ആളുകൾ ഇതേ മാസ്ക്കിന് ഓർഡർ ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് വിവിധ ഡിസൈനുകളിലെ സ്വർണ്ണ മാസ്ക്കുകളും ഡയമണ്ട് മാസ്ക്കുകളും വിപണിയിലെത്തിച്ചത്.സ്വർണ്ണ മാസ്ക്കുകളിൽ ഡയമണ്ട് കല്ല് പതിപ്പിച്ച മാസ്ക്കുകൾക്ക് ഒന്നര ലക്ഷം രൂപ വില വരും.

എന്നാൽ വൈറ്റ് ഗോൾഡിൽ ഡയമണ്ട് കല്ലുവച്ച മാസ്ക്കിന് നാലു ലക്ഷം രൂപയാണ് വില. ഗവൺമന്റിന്റെ മാർഗനിർദേശങ്ങളനുസരിച്ച് സുരക്ഷയ്ക്കും തുല്ല്യ പ്രാധാന്യം നൽകിയാണ് മാസ്ക് നിർമ്മിച്ചിട്ടുള്ളതെന്ന് സ്വർണ്ണവ്യാപാരിയായ ദീപക് ചോക്സി പറഞ്ഞു. മാത്രമല്ല കസ്റ്റമറുടെ ഇഷ്ടാനുസരണം ഈ മാസ്ക്കിലെ സ്വർണവും വജ്രക്കല്ലുകളും ആവശ്യം കഴിഞ്ഞ ശേഷം, മറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നത് ഈ മാസ്ക്കുകളുടെ ജനപ്രീതി വർദ്ധിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here