ചെറുപ്രായത്തിൽ തന്നെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ പലരുടേയും പ്രശ്നമാണ്. ശരീരത്തിൽ കൊളാജന്റെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുകയാണ് ഇതിനുള്ള പോംവഴി. അസ്ഥികൾ, പേശികൾ, ചർമ്മം എന്നിവയിൽ കാണപ്പെടുന്ന പ്രോട്ടീൻ ആണ് കൊളാജൻ. വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉത്‌പാദനത്തിന് സഹായിക്കും.

അതിനാൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. വിറ്റാമിൻ എ,ഡി എന്നിവയടങ്ങിയ പഴങ്ങളും മണ്ണിനടിയിൽ ഉണ്ടാകുന്ന പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുളിവുകളെ പ്രതിരോധിക്കും.ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ചുളിവു മാറാൻ സഹായിക്കുെന്ന് യൂറോപ്യൻ ഡെർമറ്റോളജി കണ്ടുപിടിച്ചിട്ടുണ്ട്. കൂടാതെ ശരീരത്തിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കും. ഉറക്കക്കുറവ് മൂലവും ചർമ്മത്തിൽ ചുളിവുകളുണ്ടാകും. അതിനാൽ എട്ടു മണിക്കൂർ നിർബന്ധമായും ഉറങ്ങുക

LEAVE A REPLY

Please enter your comment!
Please enter your name here