ഹൃദയാഘാതം അതിജീവിക്കുന്നവരോട് ജീവിതകാലത്തെ ശീലങ്ങളിൽ മാറ്റം വരുത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 30 വയസ് കഴിയുമ്പോൾ തന്നെ ജീവിതശൈലി ക്രമീകരിക്കുന്നത് ഹൃദയത്തെ സുരക്ഷിതമാക്കും. രക്തസമ്മർദ്ദവും കൊളസ്ട്രോളും പ്രമേഹവും അനിയന്ത്രിതമാകുന്നത് ഹൃദയത്തെ അപകടത്തിലാക്കും.നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാൻ ചില കാര്യങ്ങൾ ഇതാ – പുകവലി പൂ‌ർണമായും ഒഴിവാക്കാം. മദ്യത്തിന്റെ അമിത ഉപയോഗവും ഹൃദയാരോഗ്യം അപകടത്തിലാക്കും. ദിവസവും കുറച്ച് സമയം ലഘു വ്യായാമങ്ങൾക്കായി മാറ്റിവയ്ക്കുക. ഇത് സാദ്ധ്യമല്ലാത്തവർ അരമണിക്കൂർ നടന്നാലും മതി.ശരീരഭാരം നിയന്ത്രിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റ് ശാരീരിക പ്രശ്നങ്ങളും പരിഹരിക്കും. ഭക്ഷണക്രമീകരണം, വ്യായാമം, എന്നിവ ചിട്ടയോടെ ചെയ്താൽ ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ കഴിയും. വാൽനട്ട്, ബദാം, നിലക്കടല, എന്നിവ കഴിക്കുന്നതും കൃത്യസമയത്ത് ഉറങ്ങുന്നതും കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതും ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള മാർഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here