അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ പ്രതിരോധത്തിന് വേണ്ടത്ര പ്രാധാന്യം നല്കാതിരിക്കുകയോ ചെയ്‌താൽ അപകടകരമായി മാറുന്ന ജീവിതശൈലീ രോഗമാണ് ഫാറ്റി ലിവർ. ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിൽ നമ്മെ എത്തിക്കാൻ ഫാറ്റിലിവറിന് കഴിയും. തെറ്റായ ഭക്ഷണശീലവും വ്യായാമരഹിതമായ ജീവിതവും ഫാറ്റി ലിവറിന് കാരണമാണ്. രോഗം തടയാൻ പല പ്രതിവിധികളും ഉണ്ട്.ജീവിതശൈലി ക്രമപ്പെടുത്തുന്നതോടെ പ്രശ്നത്തിന് പരിഹാരമാകും. ആഹാരക്രമീകരണമാണ് ഇതിൽ പരമപ്രധാനം. ചോക്ലേറ്റ്,​ സോഫ്റ്റ് ഡ്രിങ്ക്,​ ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കുക. ധാരാളം പച്ചക്കറികൾ,​ മധുരം കുറഞ്ഞ പഴങ്ങൾ,​ മത്സ്യം,​ അണ്ടിപ്പരിപ്പ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. മധുരമില്ലാത്ത കട്ടൻകാപ്പി ദിവസവും ധാരാളം കഴിക്കുന്നത് ഫാറ്റി ലിവറിനെ പ്രതിരോധിക്കും. കൃത്യമായ വ്യായാമം ശീലമാക്കുന്നതും ഈ രോഗത്തെ തടയാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here