എഴുതാൻ മാത്രമല്ല, പേനയായും ഇനി കടലാസ് ഉപയോഗിക്കാം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങങ്ങളെക്കുറിച്ചുള്ള ബോധ വൽക്കരണത്തിന്റെ ഭാഗമായി കോട്ടയം ബസേലിയസ് കോളജ് വിദ്യാർഥികളാണ് പൂർണമായും കടലാസ് പേനയിലേയ്ക്ക് മാറിയത്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

വെറും ഏഴുരൂപ മുടക്കിയാൽ പ്ലാസ്റിക് പേനകളെ പൂർണമായും ഒഴിവാക്കാം. ബസേലിയോസ് കോളജിലെ വിദ്യാർഥികളുടെ ഈ ആശയം വിരൽത്തുമ്പിലേയ്ക്കെത്തിച്ചത് ഇരട്ട സഹോദരങ്ങളായ ഷൈമോനും ഷാമോനും. മണർകാട് സ്വദേശികളായ ഇരുവരുടെയും സുഹൃത്തായ അധ്യാപകൻ നൽകിയ പ്രചോദനമാണ് നവീന ആശയത്തിന് പിന്നിൽ. ഇതിനിടെ ഏതാനു സ്കൂളുകളിൽ പുതിയ ഐഡിയ അവതരിപ്പിച്ച് കയ്യടി നേടി. വിവരമറിഞ്ഞ ജില്ലാ ഭരണകൂടവും അനുകൂലനിലപാടെടുത്തതോടെ പേപ്പർ പേന കോളജിലും താരമായി. എഴുതിയും കൗതുകം പങ്കിട്ടും വിദ്യാർഥ സമൂഹം.

കലക്ടറേറ്റിലെ മുഴുവൻ പ്ലാസ്റ്റിക് പേനകളുമായാണ് ഉദ്ഘാടനകനായ ജില്ലാ കലക്ടർ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here