കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സീഫുഡ് കയറ്റുമതി സ്ഥാപനങ്ങളിലൊന്നായ ബേബി മറൈന്‍ ഗ്രൂപ്പ് മത്സ്യങ്ങളുമായി ഇനി വീട്ടുപടിക്കലെത്തും.
വിവിധയിനം റെഡി-ടു-കുക്ക് മത്സ്യങ്ങളും മറ്റ് സമുദ്രോല്‍പ്പന്നങ്ങളും വീട്ടിലെത്തിച്ചുതരുന്ന ഡെയ്‌ലി ഫിഷ് എന്ന ആശയം നടപ്പാക്കുന്നു. ആദ്യഘട്ടത്തില്‍ കൊച്ചിയില്‍ ലഭ്യമാകുന്ന ഡെയ്‌ലി ഫിഷ് സമുദ്രോല്‍പ്പന്നങ്ങള്‍ ക്രമേണ ഇന്ത്യയിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് വിപണനോദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച ബേബി മറൈന്‍ സീഫുഡ് റീടെയില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അലക്‌സ് കെ. തോമസ് പറഞ്ഞു.
ഡെയ്‌ലി ഫിഷ് സമുദ്രോല്‍പ്പന്നങ്ങള്‍ www.dailyfish.in എന്ന വെബ്‌സൈറ്റിലൂടെയും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡെയ്‌ലി ഫിഷ് ഇന്ത്യ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തും വാങ്ങാവുന്നതാണ്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പായ്ക്കിങ്ങോടെ ദിവസവും മൂന്ന് നിശ്ചിത സമയ ഡെലിവറി ഷെഡ്യൂകളില്‍ ഉന്നത ഗുണനിലവാരമുള്ള സമുദ്രോല്‍പ്പന്നങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു നല്‍കും.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹോട്ടല്‍ ടാജ് ഗേ്റ്റ് വേ എക്‌സിക്യൂട്ടീവ് ഷെഫ് സലിന്‍ കുമാര്‍ ഡെയ്‌ലി ഫിഷിനുള്ള ആദ്യ കോര്‍പ്പറേറ്റ് ഓര്‍ഡര്‍ നല്‍കി.
ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രിയപ്പെട്ട ഇനങ്ങളായ ചെമ്മീന്‍, നെയ്മീന്‍, വെളുത്ത ആവോലി, ചെമ്പല്ലി, കരിമീന്‍, അയല, മത്തി, സ്‌ക്വിഡ്, നത്തോലി തുടങ്ങിയവയും ഡിമാന്‍ഡനുസരിച്ച് ഞണ്ട്, ലോബ്‌സ്റ്റര്‍ തുടങ്ങിയവയും 250 ഗ്രാം, 500 ഗ്രാം, 1 കിലോ പായ്ക്കുകളിലായാണ് വീടുകളിലും ഹോട്ടലുകളിലും റസ്‌റ്റൊറന്റുകളിലും എത്തിച്ചു നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here