ബെംഗളുരു: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറായ മിന്ത്ര മൊബൈല്‍ സൈറ്റിലൂടെയും വില്പന തുടങ്ങുന്നു. ആപ്പിലേയ്ക്ക് മാറിയതിനെതുടര്‍ന്ന് നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരികയാണ് ലക്ഷ്യം.
അതേസമയം, ഡെസ്‌ക് ടോപ്പ് സൈറ്റിലേയ്ക്ക് മാറാന്‍ പദ്ധതിയില്ലെന്നും മൊബൈല്‍ സൈറ്റാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപനമായ മിന്ത്ര ഒമ്പത് മാസംമുമ്പാണ് കച്ചവടം മൊബൈല്‍ ആപ്പ് വഴി മാത്രമാക്കിയത്.
മൊബൈല്‍ ആപ്പ് വഴിയുള്ള കച്ചവടം തുടക്കത്തില്‍ പൊടിപൊടിച്ചെങ്കിലും സ്മാര്‍ട്ട് ഫോണിലെ മെമ്മറി കുറവ്മൂലം പലരും ആപ്പ് ഉപേക്ഷിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് സൈറ്റിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് കമ്പനി ആലോചിച്ചത്.
സര്‍ച്ച് എന്‍ജിന്‍ കാര്യക്ഷമമാക്കുന്നതിനും മിന്ത്രഡോട്ട്‌കോം വഴിയുള്ള കച്ചവടം ഉപകരിക്കുമെന്നാണ് കമ്പനി കരുതുന്നത്.
70 ശതമാനം വരുമാനവും മൊബൈല്‍ ആപ്പ് വഴിയായതിനെതുടര്‍ന്നാണ് ആപ്പിലൂടെ മാത്രം കച്ചവടം മതിയെന്ന് മിന്ത്ര തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here