ഏറെ കാത്തിരിപ്പിനു ശേഷം സാംസങ്ങിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ ബാഴ്സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിൽ അവതരിപ്പിച്ചു. ഗ്യാലക്സി എസ് 7, എസ് 7 എഡ്ജ് മോഡലുകളാണ് പുറത്തിറക്കിയത്. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് പുതിയ ഹാൻഡ്സെറ്റുകൾ ലഭിക്കുക. മാർച്ച് 11 മുതൽ വിൽപനക്കെത്തും. ചൊവ്വാഴ്ച മുതൽ പ്രീ ഓർഡർ സ്വീകരിക്കും. പ്രീ ഓർഡർ നൽകുന്നവരിൽ ചിലർക്ക് ഗിയർ വിആർ ഹെഡ്സെറ്റും നൽകുന്നുണ്ട്.

ഗ്യാലക്സി എസ്7നെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചിരുന്നത്. എന്നാൽ ഇതെല്ലാം തിരുത്തുന്നതാണ് എസ്7 ഫീച്ചറുകൾ. എസ് 7, എസ് 7 എഡ്ജിലും 5.1 ഇഞ്ച് ക്യുഎച്ച്ഡി സൂപ്പർ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. എൽജിയുടെ ജി5 ന്റെ ഡിസ്പ്ലേയോടു ഏറെ സാമ്യമുള്ളതാണ് ഗ്യാലക്സി പുതിയ ഹാൻഡ്സെറ്റുകളുടെയും ഡിസ്പ്ലെ.

ഗ്യാലക്സി എസ്7 രണ്ടു സ്റ്റോറേജ് വേരിയന്റിലാണ് പുറത്തിറങ്ങിയിരിക്കുന്നത് (32 ജിബി, 64 ജിബി). മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 200 ജിബി വരെ ഉയർത്താൻ കഴിയും. എക്‌സിനോസ്‌ 8890 64 ബിറ്റ്‌ ഒക്‌ടാകോര്‍ (2.3GHz quad-core + 1.6GHz quad-core) അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്പ്‌ഡ്രാഗണ്‍ 820 ക്വാഡ്–കോർ (2.15GHz dual-core + 1.6GHz dual-core) രണ്ടു വ്യത്യസ്‌ത പ്രോസസറുകളിൽ ഈ ഹാൻഡ്സെറ്റുകൾ ലഭിക്കും. രണ്ടു മോഡലിലും 4 ജിബി റാം മെമ്മറിയുണ്ട്. ഉപകരണം ചൂടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ദ്രവ്യ ശീതീകരണ സാങ്കേതികതയും പുതിയ ഹാൻഡ്സെറ്റുകളിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

12 മെഗാപിക്സൽ പിൻ ക്യാമറ ( f/1.7 അപേച്ചർ), 5 മെഗാപിക്സൽ സെൽഫി ക്യാമറ ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്നാണ്. ഗ്യാലക്സി എസ്7ന്റെ ബാറ്ററി ലൈഫ് 3000 എംഎഎച്ച് ആണ്. വേഗത്തിൽ ചാർജിങ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയലർലെസ് ചാർജിങും സാധ്യമാണ്. എന്നാൽ എസ്7 എഡ്ജിൽ 3600 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

മെറ്റലിന്റെയും ഗ്ലാസിന്റെയും ഉയര്‍ന്ന ശ്രേണിയിലുള്ള സംഗമം എന്നാണ്‌ ഇതിനെ വിലയിരുത്തുന്നത്. സുപ്പീരിയര്‍ പെര്‍ഫോമന്‍സ്, ഐപി68 വാട്ടര്‍പ്രൂഫ്, ഫിംഗർപ്രിന്റ് സെൻസർ എന്നിവ മികച്ച ഫീച്ചറുകളാണ്. ഗ്യാലക്‌സി എസ്‌ 7, എസ്‌7 എഡ്‌ജ് ഹാര്‍ഡ്‌വേറില്‍ മാറ്റമില്ല.

രണ്ട് മോഡലും പ്രവര്‍ത്തിക്കുന്നത്‌ ആന്‍ഡ്രോയ്‌ഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലാണ്‌. എന്നാൽ വില വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Samsung Galaxy S7

Display: 5.10-inch Processor: 1.6GHz Front Camera: 5-megapixel Resolution: 1440×2560 pixels RAM: 4GB OS: Android 6.0 Storage: 32GB Rear Camera: 12-megapixel Battery: 3000mAh Expandable storage up to 200 GB

LEAVE A REPLY

Please enter your comment!
Please enter your name here