Balakrishna-pillai-02.jpg.image.784.410കൊല്ലം: സ്വാമി ശാശ്വതീകാനന്ദ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തെ കുറിച്ച് തനിക്കു സംശയങ്ങള്‍ ഉണ്ടെന്നും ആര്‍ ബാലകൃഷ്ണപിളള അഭിപ്രായപ്പെട്ടു. മരിക്കുന്നതിന്‍റെ തലേ ദിവസം സ്വാമി ശാശ്വതീകാനന്ദയെ ഉമ്മന്‍ചാണ്ടിയോടൊപ്പം കണ്ടിരുന്നുവെന്നും ആലുവയില്‍ നിന്നും മടങ്ങിവന്ന ശേഷം വീണ്ടും കാണാമെന്ന് സ്വാമി പറഞ്ഞിരുന്നുവെന്നും ബാലകൃഷ്ണപിളള.  ആത്മഹത്യയെക്കുറിച്ച് ആലോചിച്ച് ഉറപ്പിച്ച ഒരാള്‍ ഒരിക്കലും അങ്ങിനെ പറയില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. സ്വാമിയുടെ ഗള്‍ഫ് സന്ദര്‍ശനവേളയില്‍ നടന്ന ചിലകാര്യങ്ങളെക്കുറിച്ച് അറിവായിട്ടുണ്ടെന്നും ശരിയായ തെളിവുകളില്ലാത്തതിനാല്‍ അവ വെലിപ്പെടുത്താനാകില്ലെന്നും അദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയാകണം സിബിഐ അന്വേഷണം വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here