1439633829_rameshchennithaതിരുവനന്തപുരം: കേരള ഹൗസില്‍ എന്ത് വിളമ്പണമെന്ന് തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആര്‍എസ്എസും ബി.ജെ.പിയുമല്ല ഇക്കാര്യത്തില്‍ തീരുമാനമേടുക്കെണ്ടാതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെയും ബി.ജെ.പിയുടേയും നിലപാട് ഹിന്ദുക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പു കഴിയുന്നതോടെ മൂന്നാം മുന്നണി കാറ്റുപോയ ബലൂണ്‍ പോലെയാകും. കഴിഞ്ഞ തവണ ലഭിച്ച സീറ്റ് പോലും ഇത്തവണ ബിജെപിക്ക് ലഭിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് കേരള ഹൗസില്‍ ദില്ലി പൊലീസ് റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് ബീഫ് വിളമ്പുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. എന്നാല്‍ കേരള ഹൗസില്‍ ഇന്നു മുതല്‍ വീണ്ടും ബീഫ് വിളമ്പി തുടങ്ങും. സംഘര്‍ഷം ഒഴിവാക്കാനായിരുന്നു ബീഫ് നിര്‍ത്തിയതെന്ന് കേരള ഹൗസ് അധികൃതര്‍ പറഞ്ഞു.
അതേസമയം പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്‌ഡെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ രാജ്യമെങ്ങും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ദില്ലി പൊലീസിന്റെ നടപടിക്കെതിരെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ലെന്നും പൊലീസ് അകത്ത് കയറിയെങ്കില്‍ അത് തെറ്റാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here