മാസ്സച്യൂസൈറ്റ്സ്: അമേരിക്ക ഐഡല് ഫെയര്വെല് സീസണില് ഇന്ത്യന് അമേരിക്കന് ഗായിക സോണിക വെയ്ഡ്(Sonika vaid) ഇരുപത്തിനാലാം സ്ഥാനം കരസ്ഥമാക്കി.

ഫെബ്രുവരി 4ന് നടന്ന പ്രകടനത്തില് ജഡ്ജ് ജനിഫര് ലോപസ് സോണികാ വെയ്ഡ് 24-ാം സ്ഥാനത്തെത്തിയതായി പ്രഖ്യാപിച്ചു.

അടുത്ത ആഴ്ച നടക്കുന്ന മത്സരത്തില് ഒരു ഗ്രൂപ്പിലും 12 പേരെ വീതം ഉള്പ്പെടുത്തിയാണ് അവസാന പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.

ഇരുപത്തിരണ്ടുവയസ്സുള്ള സോണികയുടെ പ്രകടനത്തെകുറിച്ചു ജഡ്ജിമാര് വലിയ മതിപ്പു പ്രകടിപ്പിച്ചുവെങ്കിലും കൂടുതല് പരിശീലനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

‘ഇരുപത്തിനാലാമത് എത്തി എന്ന വാര്ത്ത’ അത്ഭുതത്തോടു കൂടിയാണ് സോണിക ശ്രവിച്ചത്. ഇതു എനിക്ക് വിശ്വസിക്കുവാനാകുന്നില്ല എന്നായിരുന്നു ഇവരുടെ ആദ്യ പ്രതകരണം. മൂന്നു വയസ്സു മുതലാണ് സോണിക സംഗീതാലാപനം ആരംഭിച്ചത്.getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here