ഓറഞ്ച് ബര്ഗ്, ന്യൂയോര്ക്ക്: സംഗീ­ത­സ­പര്യ ജീവി­ത­വ്ര­ത­മാ­ക്കിയ കെ.ഐ അല­ക്സാ­ണ്ട­റുടെ സാധക മ്യൂസി­ക്കിന്റെ ആഭി­മു­ഖ്യ­ത്തില് അവ­ത­രി­പ്പി­ക്കുന്ന എം.­ജി. ശ്രീകു­മാ­റിന്റെ സ്നേഹ­സം­ഗീതം ഗാന­മേ­ള­യുടെ ടിക്കറ്റ് വില്പ്പ­ന­ കിക്ക്­ഓഫ് റോക്ക്ലാന്റ് കൗണ്ടി ലെജി­സ്ലേ­റ്റര് ഡോ. ആനി പോള് നിര്വ­ഹി­ച്ചു. ജോര്ജ് തുമ്പ­യില് അധ്യ­ക്ഷ­ത ­വ­ഹി­ച്ചു.

മെയ് 14­-­ന്­ ക്ലാര്ക്ക്സ് ടൗണ് സൗത്ത് സ്കൂളി­ലാണ് എം.­ജി. ശ്രീകു­മാര്, രഞ്ജിനി ജോസ്, അനൂ­പ്, സമ്മി സാമു­വേല് തുട­ങ്ങി­യ­വര് നേതൃത്വം നല്കുന്ന ഗാന­മേ­ള. അല­ക്സാ­ണ്ടറും ഗായ­ക­സം­ഘ­ത്തി­ലു­ണ്ട്. ജീവിതത്തിലുണ്ടായ അനുഭവങ്ങളുടെ പാശ്ചാത്തലത്തില് യേശു ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയാണ് സ്നേഹസംഗീതം എം ജി ശ്രീകുമാര് പറയുകയുണ്ടായി.

മികച്ച ഗായ­ക­നായ അല­ക്സാ­ണ്ടര് നല്കുന്ന സംഭാ­വ­ന­കള് വില­പ്പെ­ട്ട­താ­ണെന്നു ഡോ. ആനി പോള് അനു­സ്മ­രി­ച്ചു. ന്യൂയോര്ക്ക്, ന്യൂജേഴ്സി, ഫിലഡല്ഫിയ മേഖ­ല­കളില് അദ്ദേഹം സ്കൂളു­കള് നട­ത്തു­കയും ഒട്ടേറെ വിദ്യാര്ത്ഥി­കളെ സംഗീ­ത­ രം­ഗ­ത്തേയ്ക്ക് കൈപി­ടി­ച്ചു­യര്ത്തു­കയും ചെയ്യു­ന്നു. നൃത്ത­ വി­ദ്യാ­ലയങ്ങളെ­ന്ന­ പോലെ കര്ണ്ണാ­ടക സംഗീ­ത­ത്തി­ലൂടെ ഇന്ത്യന് സംസ്കാ­രവും മൂല്യ­ങ്ങ­ളു­മാണ് യുവ­ത­ല­മു­റ­യി­ലേക്ക് കൈമാ­റു­ന്ന­ത്. ഇത് തികച്ചും പ്രോത്സാ­ഹ­നവും അഭി­ന­ന്ദ­നവും അര്ഹി­ക്കു­ന്നു.

ക്രൈസ്തവ ഭക്തി­ഗാ­ന­ങ്ങ­ലാണ് സ്നേഹ­സം­ഗീ­തം. ഈ രംഗത്തെ മികച്ച ഗാന­ങ്ങള് പുതു­മ­യാര്ന്ന രീതി­യില് അവ­ത­രി­പ്പി­ക്കു­മ്പോള് അതൊരു വ്യത്യ­സ്താ­നു­ഭ­വ­മാ­യി­രി­ക്കു­മെന്ന് അല­ക്സ­ണ്ടര് പറ­ഞ്ഞു. നേരത്തെ കാന­ഡ­യില് അവ­ത­രി­പ്പിച്ച വലിയ ജന­പ്രീതി നേടിയ പരി­പാ­ടി­യാ­ണി­ത്. ഈ പ്രോഗ്രാം സ്പോണ്സര് ചെയ്യാന് തനിക്കും സാധക മ്യൂസിക്കിനും കഴി­ഞ്ഞ­തില് അദ്ദേഹം സംതൃപ്തി പ്രക­ടി­പ്പി­ച്ചു.

സുനില് ട്രൈസ്റ്റാര്, പോള് കറു­ക­പ്പ­ള്ളി, ഷാജി­മോന് വെട്ടം, ഏലി­യാസ് വര്ക്കി, മിത്രാസ് രാജന്, ബിന്ധ്യ പ്രസാദ്, ദാസ് കണ്ണം കുഴി, ഹരികുമാര് രാജന്, ബോബി തോമസ്, റോയ് കെ. ജോര്ജ്, രാജു യോഹന്നാന്, ഷിബു പീറ്റര്, വിവേക് നായര്, മുഖ്യ സ്പൊണ്സര് പ്രസാദ് മാത്യു തുടങ്ങി ഒട്ടേറെ പേര് പരി­പാ­ടിക്ക് ആശം­സ­കള് നേര്ന്നു. പോസ്റ്റ­റിന്റെ കിക്ക്­ഓഫ് ജോര്ജ് തുമ്പ­യില് നിര്വ­ഹി­ച്ചു. ജോണ് മാത്യു ആയിരുന്നു എംസി.

കുട്ടികളെ സംഗീതം പഠിപ്പിക്കുന്നതിനും ടിക്ക­റ്റിനും വിവ­ര­ങ്ങള്ക്കും കെ.­ഐ. അല­ക്സാ­ണ്ടര് 267 632 1557; alexkignatious@gmail.comgetPhoto (5)getNewsImages (4)getNewsImages (5)getNewsImages (6)getNewsImages (7)getNewsImages (9)getNewsImages (10)getNewsImages (12)getNewsImages (13)getNewsImages (14)getNewsImages (15)

LEAVE A REPLY

Please enter your comment!
Please enter your name here