കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ കര്‍ഷക സമരത്തിന് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പിന്തുണ. ഇന്ത്യയിലെ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനില്‍ ആയിരങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് മാര്‍ച്ച് നടത്തി. ആല്‍ഡ്‌വിച്ചിലെ ഇന്ത്യന്‍ എംബസിക്കരികിലാണ് പ്രതിഷേധം നടന്നത്. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ട്രഫല്‍ഗര്‍ ചത്വരത്തെ ചുറ്റി റാലി നടത്തിയ പ്രതിഷേധക്കാരില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ആളുകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം പ്രതിഷേധം ചില ഇന്ത്യാവിരുദ്ധരുടെ നേതൃത്വത്തില്‍ നടത്തിയതാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അധികൃതരുമായി ചേര്‍ന്ന് എങ്ങനെയാണ് അനുമതിയില്ലാതെ ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയതെന്ന് അന്വേഷത്തെത്തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമായത്. കര്‍ഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ട നടപ്പാക്കുകയായിരുന്നു ചിലരുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here