കോവിഡ് 19 നു പുറമേ അതിവേഗം പടരുന്ന മറ്റൊരു കൊറോണ വൈറസ് കൂടി യുകെയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്‌സ്, ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ ഈ പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച ഈ വൈറസ് അതിവേഗത്തിലാണ് മനുഷ്യരിലേക്ക് പടരുന്നത്. എന്നാലിത് എത്രത്തോളം അപകടകാരിയാണ് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല.

പുതിയ തരം കൊറോണ വൈറസ് കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ യുകെയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ തരം വൈറസ് കൂടുതലായി കാണപ്പെട്ടിട്ടുള്ളത്. ഇതേത്തുടര്‍ന്ന് ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ജനുവരി ഒന്ന് വരെ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here