യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൊറോണ വാക്‌സിന്‍ ആദ്യഘട്ടത്തില്‍ തന്നെ സ്വീകരിക്കാന്‍ അനുമതി നല്‍കിയ നിയമനിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിരഭിപ്രായം. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നും അതിനു ശേഷം മാത്രമേ കോണ്‍ഗ്രസ് അംഗങ്ങളെയും മറ്റുള്ളവരെയും പരിഗണിക്കുവാന്‍ പാടുള്ളൂ എന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

ഈ സ്ഥിതി വിശേഷം കൊണ്ടുവന്നത് ഉദ്യോഗസ്ഥ വൃന്ദമാണെന്ന് തുളസി ഗബ്ബാര്‍ വിമര്‍ശിച്ചു. വാക്‌സിന്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ ആയിരിക്കണമെന്നും തുളസി ഗബ്ബാര്‍ ട്വീറ്റ് ചെയ്തു. താന്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കില്ലെന്നും ഗബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമത്തെ അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആദ്യംതന്നെ വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് വാദിച്ചു. ജനപ്രതിനിധികളുടെ ആരോഗ്യം ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിനും ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കും പ്രധാനമാണെന്നും അതിനാല്‍ അവര്‍ ആദ്യഘട്ടത്തില്‍ത്തന്നെ പ്രതിരോധ മരുന്ന് സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അനുകൂലികള്‍ വാദിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here