ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് ശേഷം കനത്ത ജാഗ്രതയിലാണ് ലോക രാജ്യങ്ങള്‍. എന്നാല്‍  ബ്രിട്ടണില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. പുതിയ കൊറോണ വൈറസ് കൂടുതല്‍ മാരകമാണെന്നതിന് ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

ബ്രിട്ടണിലെ നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മറ്റ് കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി ചീഫ് മൈക്കല്‍ റയാന്‍ വ്യക്തമാക്കി. കൊറോണയുടെ പുതിയ വൈറസിനെ പ്രതിരോധിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് ബ്രിട്ടന്‍ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്ത് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ മുപ്പതിലധികം രാജ്യങ്ങള്‍ ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here