ക്രിസ്മസ് അടുത്തതോടെ പാരച്യൂട്ടില്‍ പറന്ന് വന്ന് കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കാന്‍ ശ്രമിക്കുന്നതിനിടെ കറന്റ് കമ്പിയില്‍ കുടുങ്ങി സാന്റാക്ലോസ്. കാലിഫോര്‍ണിയയിലാണ് വ്യത്യസ്ഥമായ ഈയൊരു സംഭവമുണ്ടായത്. അമളി പറ്റിയ സാന്റാക്ലോസ് തലനാരിഴ വ്യത്യാസത്തിലാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. നോര്‍ത്ത് സേക്രമെന്റോയിലുള്ള യുവാവാണ് കുട്ടികളെ സന്തോഷിപ്പിക്കാന്‍ വ്യത്യസ്ഥമായ ഒരു രീതി പരീക്ഷിച്ചത്.

സാന്റാക്ലോസിന്റെ വേഷത്തില്‍ സ്വന്തം പാരച്യൂട്ടില്‍ പറന്ന് വന്ന് സമ്മാനങ്ങള്‍ താഴേക്ക് ഇട്ടു നല്‍കാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ പറക്കുന്നതിനിടെ പാരച്യൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അദ്ദേഹം താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീഴുന്നതിനിടെ വൈദ്യുതി കമ്പിയില്‍ കാലുകള്‍ കുടുങ്ങി യുവാവ് ട്രാപ്പിലാവുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസിനെയും അഗ്‌നിരക്ഷാ സേനയേയും അറിയിച്ചത്. പിന്നീട് പോലീസും അഗ്‌നി രക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി സാന്റാ ക്ലോസിനെ രക്ഷപെടുത്തി. തലനാരിഴയ്ക്കാണ് സാന്റാ മരണത്തില്‍ രക്ഷപെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here