കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് 2.3 ട്രില്യണ്‍ ഡോളര്‍ അനുവദിച്ചുകൊണ്ടുള്ള ബില്ലിന് സെനറ്റ് അംഗീകാരം നല്‍കി. സെനറ്റ് അംഗങ്ങള്‍ അംഗീകരിച്ച ബില്ല് ഒപ്പിടുന്നതിനായി പ്രസിഡന്റ് ട്രംപിന് അയച്ചു. നിയമ നിര്‍മ്മാണം സഭയില്‍ പാസാക്കിയതിനേത്തുടര്‍ന്നു പ്രതിവര്‍ഷം 75,000 ഡോളറില്‍ താഴെ വരുമാനമുള്ള ആളുകള്‍ക്ക് 600 ഡോളര്‍ ഉത്തേജക ചെക്കുകളും ഓരോ കുട്ടിക്കും 600 ഡോളര്‍ അധിക പേയ്‌മെന്റും ബില്ലില്‍ അനുവദിക്കുന്നു.

ബില്ലില്‍ പ്രതിവാര തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സപ്ലിമെന്റായി 300 ഡോളര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 284.4 ബില്യണ്‍ ഡോളര്‍ പേ ചെക്ക് പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ ചെറുകിട ബിസിനസുകാര്‍ക്ക് സഹായകമായ വായ്പകളും ബില്ലില്‍ വകയിരുത്തുന്നു. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമായി 82 ബില്യണ്‍ ഡോളറും, വാക്‌സിന്‍ വിതരണത്തിനും വൈറസ് പരിശോധനയ്ക്കും 40 ബില്യണ്‍ ഡോളറും, വാടക സഹായമായി 25 ബില്യണ്‍ ഡോളറും, തത്സമയ വിനോദ വേദികള്‍ക്കായി 15 ബില്യണ്‍ ഡോളറും ബില്ലില്‍ വകയിരുത്തുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here