ലൊസാഞ്ചലസ് : ജയിംസ് ബോണ്ട് ചിത്രമായ ‘എ വ്യൂ ടു കില്ലി’ലെ നക്ഷത്രക്കണ്ണുകളുള്ള ഭൗമശാസ്ത്രജ്ഞയെ അനശ്വരയാക്കിയ യുഎസ് നടി ടാന്യ റോബർട്സിനു(65) വിട. ക്രിസ്മസ് തലേന്ന് വളർത്തുനായ്ക്കളുമായി നടക്കാനിറങ്ങി തിരിച്ചുവരുമ്പോൾ കുഴഞ്ഞു വീണതിനുശേഷം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയായിരുന്നു.
പ്രശസ്ത ബോണ്ട് നടൻ റോജർ മൂറിന്റെ അവസാന ‘007’ പടം കൂടിയായിരുന്നു 1985 ൽ പുറത്തിറങ്ങിയ ‘എ വ്യൂ ടു കിൽ’. ദാറ്റ് സെവന്റീസ് ഷോ ടിവി പരിപാടിയിലെ (1998–2004) മിജ് പിൻചിയോട്ടിയെന്ന അമ്മ കഥാപാത്രവും ജനപ്രീതി നേടി.

വിക്ടോറിയ ലീ ബ്ലൂം എന്നായിരുന്നു ഐറിഷ്–ജൂത കുടുംബപശ്ചാത്തലമുള്ള ടാന്യ റോബർട്സിന്റെ യഥാർഥ പേര്. ന്യൂയോർക്ക് സിറ്റിയിൽ ജനനം. മോഡലിങ് കരിയറിനു ശേഷം 1975 ൽ ഫോഴ്സ്‍ഡ് എൻട്രി എന്ന ഹൊറർ ചിത്രത്തിലൂടെ സിനിമയിലെത്തി. ജനപ്രിയ ഡിറ്റക്ടീവ് പരമ്പര ചാർലീസ് ഏഞ്ചൽസിലും അഭിനയിച്ചു.

റാക്വെറ്റ് (1977), ദ് ബീസ്റ്റ് മാസ്റ്റർ (1982), ഷീന: ദ് ക്വീൻ ഓഫ് ജംഗിൾ (1984), നൈറ്റ് അയ്സ് (1990) തുടങ്ങിയവ മറ്റു ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here