വാഷിങ്ടൺ: നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് മുഖചിത്രമായ വോഗിന്‍റെ പുതിയ ലക്കം വിവാദത്തില്‍. കമല ഹാരിസിന്‍റെ ഫെബ്രുവരി ലക്കത്തിനുവേണ്ടി എടുത്ത ഫോട്ടോകൾ വോഗ് തന്നെയാണ് പുറത്തുവിട്ടത്.

കറുത്ത വംശജയായ കമലയെ വോഗ് വെളുപ്പിച്ചു എന്ന ആരോപണവുമായാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് കൂടാതെ ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്.

പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്‍റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

കമല ഹാരിസിന്‍റെ ടീമംഗങ്ങളും ഫോട്ടോകളിൽ തൃപ്തരല്ലെന്നാണ് വിവരം. ഇവർ തെരഞ്ഞെടുത്ത ഫോട്ടോകളല്ല, മാഗസിൻ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here