അമേരിക്കയുടെ പ്രതിരോധ നയം പൂര്‍വ്വാധികം ശക്തമാക്കുമെന്ന് ചുമതലയേല്‍ക്കാനിരിക്കുന്ന പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. മദ്ധേഷ്യയിലെ അമേരിക്കന്‍ സേനയുടെ സാന്നിദ്ധ്യം പുന:പരിശോധിക്കുമെന്നും ആഗോള തലത്തില്‍ നിരവധി രാജ്യങ്ങള്‍ക്കുള്ള പ്രതിരോധ സഹായത്തിനും ആരോഗ്യരംഗത്തെ സഹായത്തിനും അമേരിക്കന്‍ സേനയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുമെന്നും ഓസ്റ്റിന്‍ അറിയിച്ചു.

നിയുക്ത പ്രസിഡന്റ് ബൈഡന്‍ സമര്‍പ്പിച്ച ലോയ്ഡ് ഓസ്റ്റിന്റെ നാമനിര്‍ദ്ദേശം കഴിഞ്ഞ ദിവസം സെനറ്റ് സമിതി അംഗീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഓസ്റ്റിന്‍ പ്രതിരോധ നയം ശക്തമാക്കുമെന്ന സൂചന നല്‍കിയത്. ചൈനക്കെതിരെ കൃത്യമായ അകലം പാലിക്കുമെന്നും ഓസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്റ്റിന്റെ മുന്‍കാല സൈനിക മികവ് തിരിച്ചറിയുന്ന സെനറ്റ് പ്രതിരോധ സമിതി സൈബര്‍ സുരക്ഷാ മേഖലയിലും ഓസ്റ്റിന്‍ ശ്രദ്ധ നല്‍കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here