മുംബൈ : സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. ഐപിഎല്‍ അടുത്ത സീസണിലേക്കുള്ള രാജസ്ഥാന്‍ ടീമിനെ ഈ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നയിക്കും. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്.

ഒരു ഐപിഎല്‍ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഈ ഇരുപത്താറുകാരനായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട്. ഐപിഎലിലെ മികവാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ സഞ്ജുവിന് തുറന്നത്. ഐപിഎലില്‍ 107 കളിയില്‍ രണ്ട് സെഞ്ചുറിയും 13 അരസെഞ്ചുറയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here