ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ അതിശക്തമായ കഴിവുകളും സാദ്ധ്യതകളുമാണുള്ളതെന്ന് അമേരിക്കയുടെ പുതിയ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിവിധ സാങ്കേതിക മേഖലകളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ നയങ്ങള്‍ അമേരിക്ക വലിയ സാദ്ധ്യതകളായി കാണുന്നുവെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഇന്നലെയാണ് ആന്റണി ബ്ലിങ്കനെ സെനറ്റിന്റെ വിദേശകാര്യ സമിതി അംഗീകരിച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണ അമേരിക്കയുടെ ഗവേഷണ രംഗത്തിന് വലിയ സഹായമാകുമെന്നും ബ്ലിങ്കന്‍ വ്യക്തമാക്കി. അമേരിക്കയുടെ വിജയിച്ച എല്ലാ ഭരണപരമായ വിദേശനയങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തം നിര്‍ണ്ണായകമായിരുന്നു. ആഗോളതലത്തിലെ അന്തരീക്ഷ മലിനീകരണങ്ങളെ ദൂരികരിക്കാന്‍ കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളിലെല്ലാം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകജനതയ്ക്ക് നല്‍കുന്ന പ്രതീക്ഷ വലുതാണെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here