പി പി ചെറിയാന്‍

ന്യൂ ജേഴ്‌സി: അതിമാരകമായ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് (യു.കെ. വര്‍ഗീസ് ) ബാധിച്ച് അമേരിക്കയിലെ ആദ്യമരണം ന്യൂ ജേഴ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംസ്ഥാന ഹെല്‍ത് കമ്മീഷണര്‍ ജൂഡി പേഴ്‌സിലി ജനുവരി 27 ബുധനാഴ്ചയാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മരിച്ചയാള്‍ ഈയിടെയൊന്നും വിദേശരാജ്യയാത്ര നടത്തിയിട്ടില്ല.

image

അതിവേഗത്തില്‍ വ്യാപിക്കുന്ന കോവിഡ് വേരിയന്‍സ് മൂലം ഇതിനകം ന്യൂജേഴ്‌സിയില്‍ എട്ടു പേര്‍ക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവി ഡ് വേരിയന്റ വ്യാപനം തുടരുകയാണെന്നും ഇതുവരെ 328 പേരില്‍ സൂപ്പര്‍ കോവിഡ് സ്ഥിരീകരിച്ചതായും കമ്മീഷണര്‍ അറിയിച്ചു. സാധാരണ കോവിഡ് 19-നെക്കാള്‍ 70 മടങ്ങ് വ്യാപനശേഷിയുള്ളതാണ് യു.കെ. വൈറസ് മാത്രമല്ല മുപ്പത് ശതമാനത്തിലേറെ മരണം വിതയ്ക്കാവുന്ന . വൈറസാണിതെന്നും കമ്മീഷണര്‍ അറിയിച്ചു.

image

അതിമാരകമായ വൈറസിനെ എങ്ങനെ നേരിടുമെന്നതാണ് പുതിയ ഭരണകൂടത്തെ അലട്ടുന്ന മുഖ്യ പ്രശ്‌നം. കോവിഡ് വാക്‌സിന്‍ എത്രയും വേഗം എല്ലാവര്‍ക്കും ലഭിക്കുന്നുവെന്ന് ഉറക്കുകയാണ് ഗവണ്‍മെന്റിന്റെ പ്രഥമ കര്‍ത്തവ്യമെന്ന് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പുതിയ സൂപ്പര്‍ കോവിഡിന്റെ ബാഹ്യ ലക്ഷണങ്ങള്‍ കോവിഡ് 19 ന് ഏകദേശം തുല്യമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു

 

 

LEAVE A REPLY

Please enter your comment!
Please enter your name here