വിനോദ് കൊണ്ടൂർ ഡേവിഡ്

ചിക്കാഗോ: ആരോഗ്യമുള്ള കുടുംബങ്ങളാണ്, സമൂഹത്തിൻ്റെ വളർച്ചയ്ക്കു കാരണഭൂതമാകുന്നത്. കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും, ഗാർഹിക പീഡനങ്ങളും, മലയാളി കുടുംബങ്ങളിലെ അങ്ങാടിപ്പാട്ടായ അരമന രഹസ്യങ്ങളാണ്. പക്ഷെ മലയാളിയുടെ സദാചാരബോധം ഇത് അംഗീകരിക്കാൻ ഇനിയും തയാറല്ല.
ആരോഗ്യമുള്ള കുടുംബ ജീവിതം, ദമ്പതികൾക്ക് മാത്രമല്ല, സമൂഹത്തിനും അനിവാര്യമാണ് എന്ന കാരണത്തെ മുൻ നിർത്തി എംപാഷ ഗ്ലോബൽ എന്ന സംഘടന, എല്ലാ മാസവും വെബിനാറുകൾ  നടത്തി വരുന്നു. ഫെബ്രുവരി 20-ന് നടക്കുന്ന അടുത്ത വെബിനാറിൽ സംസാരിക്കുന്നത്. എറണാകുളത്തു നിന്നുള്ള പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ലിസ്സി ഷാജഹാനാണ്.
ലൈഫ് കോച്ച്, സെലിബ്രിറ്റി മെൻറർ, ജീവിതങ്ങൾക്ക് ലക്ഷ്യബോധം നൽകുക, തുടങ്ങിയ പ്രവർത്തനങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മുഴുകിയിരിക്കുന്ന വ്യക്തിയാണ് ഡോ. ലിസ്സി.
വരുന്ന 5 വർഷങ്ങൾ കൊണ്ട്, ഒട്ടനവധി പേർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് ദിശാബോധം നൽകുക എന്നതാണ് തൻ്റെ ലക്ഷ്യം എന്ന് ഡോ. ലിസ്സി പറഞ്ഞു. വളർന്നു വരുന്നു സാഹചര്യങ്ങൾ, സംസ്ക്കാരങ്ങൾ, ജീവിത രീതികൾ ഒക്കെ സ്വഭാവ രൂപീകരണത്തിനു കാരണമാകാറുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നു വരുന്നവർക്ക് ലിംഗ സമത്വം എന്നത് വളരെ ചെറുപ്പത്തിൽ തന്നെ ജീവിത രീതിയിൽ ഉൾപ്പെട്ടതാണ്. കേരളത്തിൽ അത് വളരെ വ്യത്യസ്തമാണ്. മലയാളികളുടെ സ്വഭാവ രൂപീകരണത്തിന് ഇത് കാരണമാകുന്നുണ്ട്. എംപാഷ ഗ്ലോബലിൻ്റെ ഫെബ്രുവരി മാസത്തിലെ വെബിനാറിലെ മുഖ്യ പ്രഭാഷകയാണ് ഡോ. ലിസ്സി ഷാജഹാൻ. എംപാഷ ഗ്ലോബൽ എന്ന സാമൂഹിക സംഘടനയുടെ ഗാർഹിക പീഡനത്തെ കുറിച്ചുള്ള വെബിനാർ സീരിസിൽ, അടുത്ത വിഷയം കോപം, കുറ്റബോധം, ഭയം എന്ന വിഷയമാണ്. ഈ വിഷയത്തെ കുറിച്ച് ഡോ. ലിസ്സി ഷാജഹാൻ സംസാരിക്കും.

ഫെബ്രുവരി 20 ശനിയാഴ്ച്ച രാവിലെ 11 മണി (ന്യൂയോർക്ക് സമയം) വെർച്ച്വൽ സൂം പ്ലാറ്റ്ഫോമിലാണ് പ്രഭാഷണം.

കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ 847 322 1973
വിനോദ് കൊണ്ടൂർ 313 208 4952

LEAVE A REPLY

Please enter your comment!
Please enter your name here