ന്യൂജേഴ്‌സി:  തിരുവല്ല പാലിയേക്കര ചക്കുംമൂട്ടിൽ പരേതനായ ചാണ്ടി ചെറിയാൻ (റിട്ടയേർഡ് സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി) മകൻ സണ്ണി ചെറിയാൻ (68) ന്യൂജേഴ്‌സിയിൽ നിര്യാതനായി. 

സംസ്ക്കാരം ശിശ്രൂഷകൾ ഫെബ്രുവരി ഒന്നിന് തിങ്കളാഴ്ച്ച രാവിലെ ന്യൂയോർക്ക് സമയം 9.30 നു (ഇന്ത്യൻ  രാത്രി 8 മണിക്ക്)  പാറ്റേഴ്ണിലുള്ള മിഷിഗൺ ഫ്യൂണറൽ ഹോമിൽ അഡ്രസ്:17 മിഷിഗൺ അവന്യൂ, പാറ്റേഴ്സൺ,ന്യൂജേഴ്‌സി 07503) ആരംഭിച്ച് ഹാക്കൻസാക്കിലെ ഹാക്കൻസാക്ക് സെമിത്തേരിയിൽ സംസ്ക്കരിക്കും. 
 
വേയ്ക്ക് സർവീസ്  ജനുവരി 31 ഞായറാഴ്ച്ച മിഷിഗൺ ഫ്യൂണറൽ ഹോമിൽ വൈകുന്നരം 6 മണി മുതൽ രാത്രി 9 വരെ (ഇന്ത്യൻ സമയം ഫെബ്രുവരി ഒന്നിന് പുലർച്ചെ 4.30 മുതൽ രാവിലെ 7.30)  ഭാര്യ: രാജി സണ്ണി തിരുവല്ല പാലിയേക്കര മാളിയേക്കൽ കുടുംബാംഗമാണ്.  
 
മക്കൾ:  മോബിൻ (ന്യൂജേഴ്‌സി), ടിന്റു, ടോബിൻ . മരുമക്കൾ: ജെസ്റ്റി പാലാട്ടി, രാജേഷ് വർഗീസ് പാട്ടശ്ശേരി (കോട്ടയം താഴത്തങ്ങാടി), ചിഞ്ചു ചെറ്റാനപ്പളളി (മാന്നാർ). കൊച്ചുമക്കൾ: അലീസ,അലൻ,നേഹ,ഹെലന,ജോക്കുട്ടൻ.
 
കെ.എസ്.ഇ.ബിയിൽ നിന്ന് സീനിയർ സൂപ്രണ്ട് ആയി വിരമിച്ച ശേഷം കഴിഞ്ഞ നാലു വർഷമായി മൂത്ത മകൻ മോബിനൊപ്പം ന്യൂജേഴ്‌സിയിൽ താമസിച്ചു വരികയായിരുന്നു പരേതൻ.

2 COMMENTS

  1. Our heartfelt condolences and prayers to everyone especially Raji and children during this sorrowful period. Let’s pray that the Lord shall comfort the departed soul and the bereaved family members. We still remember the good days when we met in Dallas during the ordination time of Dn. Jithin Zacharia at st. Gregorios Orthodox Church.
    Prayerfully,
    Alex Alexander & Family- Dallas

LEAVE A REPLY

Please enter your comment!
Please enter your name here