റഷ്യക്കെതിരായ വിദേശനയം കടുപ്പിക്കണമെന്ന് അമേരിക്കയോട് അലെക്സി നെവാല്‍നി. ജോ ബൈഡനുമായി സംസാരിച്ച നെവാല്‍നി റഷ്യയുടെ ഭീകര നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്നും പുടിന്റെ ഭരണം ഏകാധിപത്യപരമാണെന്നും ആരോപിച്ചു. റഷ്യയില്‍ ഭരണകൂടത്തിന്റെ മറവില്‍ അഴിമതി നടത്തുന്ന 35 ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരമാണ് ബൈഡന് കൈമാറിയത്.

നെവാല്‍നിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച 5021 പേരെ വിവിധ സ്ഥലങ്ങളില്‍ റാലികള്‍ നടത്തിയതിന് പുടിന്‍ ഭരണകൂടം പിടികൂടിയിരുന്നു. തൊട്ടുപുറകേയാണ് അമേരിക്കയുടെ സഹായം നെവാല്‍നി അഭ്യര്‍ത്ഥിച്ചത്. പ്രതിപക്ഷ നേതാക്കളെ കൊന്നൊടുക്കി അഴിമതി മൂടിവെയ്ക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു. നെവാല്‍നിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഫൗണ്ടേഷനാണ് പുടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സൈബീരിയയില്‍ വെച്ച് വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതിന് ശേഷം ജര്‍മ്മനിയിലെ ചികിത്സയിലൂടെയാണ് നെവാല്‍നി ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here