കാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരായ ഇംപീച്ചമെന്റ് നടപടിയെ നേരിടാനൊരുങ്ങി ട്രംപ്. നിയമയുദ്ധത്തിന് തയ്യാറെടുത്ത ട്രംപ് മുഖ അഭിഭാഷകരും റിപ്പബ്ലിക്കന്‍ അനുയായികളുമായ ഡേവിഡ് ഷോയെന്‍, ബ്രൂസ് കാസ്റ്റര്‍ നിയമപോരാട്ടത്തിനായി നിയോഗിച്ചു. നേരത്തേ  ട്രംപിനായി ഹാജരായിരുന്ന അഭിഭാഷകരായ ബുച്ച് ബോവേഴ്സും ഡെബോറാ ബാര്‍ബിയറും ചുമതലകള്‍ ഒഴിഞ്ഞിരുന്നു.

പെബ്രുവരി ഒന്‍പതിനാണ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന് മുമ്പുള്ള കോടതി നടപടികള്‍ ആരംഭിക്കുക. ഈ സമയത്ത് ഇംപീച്ച്‌മെന്റിനെതിരായി ട്രംപിന് തന്റെ ഭാഗം ന്യായീകരിക്കാന്‍ കഴിയും. നിയമപരമായ ഈ ആനുകൂല്യമാണ് അഭിഭാഷകരായ ഡേവിഡ് ഷോയെന്‍, ബ്രൂസ് കാസ്റ്റര്‍ എന്നിവര്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here