പി പി ചെറിയാന്‍ 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ന് ശക്തമായ ഹിമകാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ മുഴുവന്‍ വിദ്യാലയങ്ങളും കോവിഡ് വാക്‌സിന്‍ സെന്ററുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. പത്തു മുതല്‍ 14 ഇഞ്ചു വരെ മഞ്ഞു വീഴ്ച ഉണ്ടാകുെമന്നാണ് കാലാവസ്ഥ നിരീക്ഷക സംഘം അറിയിച്ചിരിക്കുന്നത്.

image

ചൊവ്വാഴ്ചയും കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്. ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പല സിറ്റികളിലും തിങ്കളാഴ്ച കോവിഡ് വാക്‌സീന് ലഭിച്ചിരിക്കുന്ന അറിയിപ്പുകള്‍ മാറ്റി നിശ്ചയിക്കുന്ന ഇമെയിലുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ടെന്നും വാരാന്ത്യം വീണ്ടും കോവിഡ് വാക്‌സീന്‍ ലഭിച്ചു തുടങ്ങുമെന്നും ഗവര്‍ണറുടെ സെക്രട്ടറി മെലിസ ഡിറോസ് പ്രസ്താവനയില്‍ പറയുന്നു.

image

ഞായറാഴ്ച വൈകിട്ട് തന്നെ ചെറിയ തോതില്‍ മഞ്ഞു വീഴ്ച ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ തന്നെ 6 ഇഞ്ചു കനത്തില്‍ മഞ്ഞു വീഴ്ച ഉണ്ടാകുമെന്നും നാഷനല്‍ വെതര്‍ സര്‍വീസ് അറിയിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ചയെ നേരിടുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തെ നേരിടുന്നതിന് എല്ലാ മുന്‍ കരുതലുകളും സിറ്റി സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here